കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഇന്നാരംഭിക്കും. 24ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെയാണ് കളി.
മത്സരടിക്കറ്റുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായുംസ്‌റ്റേഡിയം ബോക്‌സ് ഓഫീസ് വഴിയും ലഭ്യമാകും. www.bookmy show.com എന്ന സൈറ്റിലൂടെയാണ് ഓണ്‍ലൈനായി ടിക്കറ്റ് വില്‍പ്പന. സ്‌റ്റേഡിയത്തിലെ ബോക്‌സ് ഓഫീസിലും, മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സംസ്ഥാനത്തെമ്പാടുമുള്ള ശാഖകളിലൂടെയും ഇന്ന് മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്ത ഇ-ടിക്കറ്റുകളും നാളെ മുതല്‍ കലൂര്‍ സ്‌റ്റേഡിയത്തിലെ ബോക്‌സ് ഓഫീസില്‍ നിന്ന് മാറി നല്‍കും.
മത്സരം ദിവസം ബോക്‌സ് ഓഫീസ് ടിക്കറ്റ് വില്‍പ്പനയുണ്ടാവില്ല. ഇ-ടിക്കറ്റുകളും മാറ്റി നല്‍കില്ല. മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ എം.ജി റോഡ് ശാഖയില്‍ മാത്രമായിരിക്കും മത്സര ദിവസം ഇ-ടിക്കറ്റുകള്‍ മാറ്റിയെടുക്കാനും ടിക്കറ്റുകള്‍ വാങ്ങാനും സംവിധാനമൊരുക്കുക.
















