മാനന്തവാടി:മാലിന്യ നിക്ഷേപ കേന്ദ്രമായി മാനന്തവാടി താഴെയങ്ങാടി. നിക്ഷേപികുന്ന മാലിന്യമാവട്ടെ പരന്ന് ഒഴുകുന്നത് കബനി പുഴയിലേക്കും. മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം പ്രദേശവാസികള്‍ക്കും വിഷമതകള്‍ ഏറെ.കുടിവെള്ളം പോലും മാലിനമാക്കുന്ന മാലിന്യ നിക്ഷേപം തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
മാനന്തവാടി താഴെയണ്ടാടി ചൂട്ടക്കടവ് റോഡിന് സമീപമാണ് മാലിന്യം നിക്ഷേപിക്കുന്നത്. മാനന്തവാടി ടൗണില്‍ നിന്നുള്ള ഓവുചാല്‍ ഇതുവഴിയാണ് പോവുന്നത് ഓവുചാലിന്റെ ഓരത്താണ് മാലിനും തള്ളുന്നത്. മാലിന്യമെല്ലാം ഒഴുകി എത്തുന്നതാവട്ടെ കബനി പുഴയിലേക്കും.ഈ പുഴയില്‍ നിന്നാണ് എടവക പഞ്ചായത്ത്, മാനന്തവാടി നഗരസഭാ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ളള്ളം പമ്പ് ചെയ്യുന്നത്. പദ്ധതിയുടെ പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നത്.ഇവിടെ തന്നെ.ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ മലിനജലമാണ് നിരവധി വീടുകളിലും പൊതു ടാപ്പുകളിലും ഒഴുകി എത്തുന്നത്
ഓവുചാലിലെ മാലിന്യവും മാലിന്യ നിക്ഷേപവുമെല്ലാം പ്രദേശവാസികള്‍ക്ക് വിനയായി മാറിയിരിക്കയാണ് ഇതുവഴി നടന്നു പോകുമ്പോള്‍ മൂക്ക് പൊത്തി വേണം പോകാന്‍ മാലിന്യം നിക്ഷേപികുന്നത് തടയാന്‍ അടിയന്തര ഇടപ്പെടല്‍ വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യം.ഇവിടത്തെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: