കരുവാരക്കുണ്ട്: നാളെ നടക്കുന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗും കോണ്‍ഗ്രസും ചര്‍ച്ച തുടങ്ങി. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കളെ ജില്ലാ നേതൃത്വം പ്രത്യേകം വിളിപ്പിച്ച് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം ആദ്യഘട്ട ചര്‍ച്ച ആരംഭിച്ചു. ഇനിയുള്ള മൂന്നുവര്‍ഷത്തില്‍ ആദ്യം തങ്ങള്‍ക്ക് പ്രസിഡന്റ് സ്ഥാനം വേണമെന്നാണ് ഇരുകൂട്ടരും അവകാശവാദം ഉന്നയിക്കുന്നത്. ഇതുവരെ പഞ്ചായത്തില്‍ യുഡിഎഫ് സംവിധാനമുണ്ടായിരുന്നില്ല. പകരം ലീഗ് തനിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്. യുഡിഎഫ് സംവിധാനം നിലവില്‍ വരുമ്പോള്‍ ഒന്‍പത് മെമ്പര്‍മാരുള്ള ലീഗിന് തന്നെ ആദ്യഘട്ടം പ്രസിഡന്റ് സ്ഥാനം വേണമെന്ന് പ്രാദേശിക നേതൃത്വം വാശി പിടിക്കുന്നു. എന്നാല്‍ ആദ്യത്തെ 22 മാസം തങ്ങള്‍ക്ക് പ്രസിഡന്റ് സ്ഥാനം നല്കിയാല് മാത്രമേ യുഡിഎഫ് സംവിധാനത്തിലുള്ളൂ എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
നേരത്തെ യുഡിഎഫ് സംവിധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി എ.പി.അനില്‍കുമാര്‍ എംഎല്‍എയും, ലീഗ് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവര്‍ ഇതെ തീരുമാനം കൈകൊണ്ടിരുന്നു. എന്നാല്‍ ലീഗ് പ്രാദേശിക നേതൃത്വം പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ലീഗിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: