മാനന്തവാടി: ആശൈകണ്ണന്‍ കൊലപാതകക്കേസില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മാനന്തവാടി ഡിവൈഎസ്പി കെ. എം.ദേവസ്യയുടെ നേതൃത്വത്തില്‍ പ്രതികളെ തോണിച്ചാല്‍ പയിങ്ങാട്ടിരിയിലെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊല ചെയ്യുന്നതിന് മുമ്പ് അര്‍ജുനും ആശൈകണ്ണനും മദ്യപിച്ചിരുന്ന സ്ഥലവും താന്‍ പൈപ്പുകൊണ്ട് പിന്നില്‍ നിന്നും അച്ഛനെ അടിച്ചുവീഴ്ത്തിയതുമെല്ലാം അരുണ്‍പാണ്ടി വ്യക്തമായിതന്നെ പോലീസിനോട് വിവരിച്ചു.
ആദ്യഅടിയില്തന്നെ പതറിപ്പോയ ആശൈകണ്ണന്‍ തുടര്‍ന്ന് വിഭ്രാന്തിയില്‍ തൊട്ടടുത്തുള്ള മുറിയിലേക്ക് പോയെന്നും അവിടെവെച്ചും താന്‍ പൈപ്പുകൊണ്ട് അടിച്ചെന്നും അരുണ്‍ പറഞ്ഞു. പിന്നീട് തൊട്ടടുത്തുണ്ടായിരുന്ന അര്‍ജുന്റെ ഉടുമുണ്ട് വലിച്ചഴിച്ച് പിതാവിന്റ് കഴുത്തില്‍ മുറുക്കി മരണമുറപ്പിച്ചതായും അരുണ്‍ പോലീസിനോട് പറഞ്ഞു. കൃത്യത്തിന് ശേഷം ഇരുവരും ഒരുമിച്ചാണ് കുഴിയെടുത്തതും മൃതദേഹം കുഴിച്ചുമൂടിയതും. മൃതദേഹം കുഴിയിലിട്ടശേഷം അര്ജുന് ചെങ്കല്ലെടുത്ത് മൃതദേഹത്തിന്റെ തലയിലിടുകയും ചെയ്തു. പിന്നീട് അടിച്ചുകൊല്ലാനുപയോഗിച്ച പൈപ്പും മറ്റും കുഴിയിലിട്ട് മൂടി.
തുടര്‍ന്ന് ഇരുവരും കുഴിയെടുക്കാനുപയോഗിച്ച പാരയും മണ്‍കോരിയും സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചു. പിറ്റേന്ന് ഉപേക്ഷിച്ച ആയുധങ്ങള്‍ ഓട്ടോറിക്ഷയില്‍ കയറ്റി അരുണ്‍ ജോലിചെയ്തുവരുന്ന പാണ്ടിക്കടവിലെ ഗുജറിയില്‍ തിരികെ കൊണ്ടുവെക്കുകയായിരുന്നു. കൊലപാതകം നടന്നവീട്ടിലെ തെളിവെടുപ്പിന് ശേഷം പ്രതികളെ പാണ്ടിക്കടിവലെത്തിച്ച പോലീസ് ഗുജറിയില്‍ നിന്നും പാരയും മണ്‍വെട്ടിയും കണ്ടെടുത്തു. ശേഷം സമീപത്തെ കുളിക്കടവില്‍ അരുണ്‍പാണ്ടി ഉപേക്ഷിച്ചതായി പറഞ്ഞിരുന്ന ജീന്‍സ് പാന്റിനും ഷര്‍ട്ടിനുവേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തെളിവെടുപ്പ് പൂര്‍ണ്ണമായിട്ടില്ലെന്നും കോടതി പ്രതികളെ റിമാണ്ട് ചെയതതിന് ശേഷം പോലീസ് കസ്റ്റഡിയില്‍ തിരികെവാങ്ങി തുടര്‍തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാനന്തവാടി സിഐ പി.കെ.മണി, ജൂനിയര്‍ എസ്ഐ ബിജു, അഡീഷണല്‍ എസ്ഐ എന്‍.എം.ജോസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: