അങ്കമാലി : അങ്കമാലിയിലെ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനമാരംഭിക്കാത്തതില്‍ ജനരോഷമുയരുന്നു.11 മുറികളോടെ 2170 ചതുരശ്ര സ്ക്വയര്‍ മീറ്റര്‍ അളവില്‍ 3.75 കോടി മുടക്കിയാണ് പുതിയ റസ്റ്റ് ഹൗസ് പണി തീര്‍ത്തിട്ടുള്ളത്. അങ്കമാലി ടി ബി ജംഗ്ഷനിലെ നിലവിലുള്ള ട്രാവലേഴ്സ് ബംഗ്ലാവിനോട് ചേര്‍ന്നുള്ള 60 സെന്റ് സ്ഥലത്താണ് കെട്ടിടം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനം നടത്തിയിരുന്നു.എന്നാല്‍ ഫര്‍ണീച്ചറുകളോ അനുബന്ധ സജീകരണങ്ങളോ പ്രവര്‍ത്തന സജ്ജമായ അടുക്കളയെ ഒരുക്കിയിരുന്നില്ല.
റോജി എം ജോണ്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ അടുക്കള ഉപകരണങ്ങള്‍,ഫര്‍ണിച്ചറുകള്‍ എന്നിവക്കായി റിവൈസ് എസ്റ്റിമേറ്റ് സമര്‍പ്പിച്ച് 75 ലക്ഷം രൂപ അനുവദിപ്പിച്ചു.ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ സര്‍ക്കാര്‍ ഏജന്‍സിയായ എസ്ഐടി ക്കു കൈമാറി 7 മാസം പൂര്‍ത്തിയായെങ്കിലും ഒരു മുറിയിലേക്കുള്ള ഫര്‍ണിച്ചറുകള്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഡിസംബര്‍ 15 നകം ഫര്‍ണിച്ചറുകള്‍ പൂര്‍ണമായി സ്ഥാപിക്കുമെന്ന് എസ്ഐടി വിഭാഗം അറിയിച്ചതായി ജോണ്‍ എം ജോണ്‍ എംഎല്‍എയും, പി ഡബ്ല്യൂഡി എന്‍ജിനീയറും പറഞ്ഞു.
കെട്ടിടത്തിന്റെ പ്ലാന്‍ സമര്‍പ്പിക്കാത്തതുകൊണ്ട് അങ്കമാലി നഗരസഭ കെട്ടിടത്തിന് നമ്പര്‍ ഇട്ടു നല്‍കിയിട്ടില്ല. നിലവില്‍ താത്കാലിക വൈദ്യുത കണക്ഷന് മാത്രമാണ് ഇത്രയും വലിയ കെട്ടിടത്തിനുള്ളത്. ഡിസംബര്‍ 15 നു മുന്‍പ് ഫര്‍ണിച്ചറുകള്‍ ഇറക്കി കെട്ടിടം റസ്റ്റ് ഹൗസ് പ്രവര്‍ത്തന സജ്ജമായാലും നഗരസഭയുടെ കെട്ടിട നമ്പറും സ്ഥിര വൈദ്യുത കണക്ഷനും കിട്ടുമോയെന്ന് ഉറപ്പില്ല.നിലവില്‍ പ്രവര്‍ത്തിക്കുന്ന ട്രാവലേഴ്സ് ബംഗ്ലാവില്‍ വെറും 4 സാധാരണ മുറികളും 2 വി ഐ പി മുറികളുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: