കോട്ടയം: മണ്ഡലകാലത്ത് ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് പുറത്തിറക്കിയ ഉത്തരവ് കാറ്റില്‍പ്പറത്തി ഹോട്ടലുകാര്‍ ശബരിമല തീര്‍ത്ഥാടകരെ പിഴിയുന്നു. അയ്യപ്പഭക്തരെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്താണ് വില നിശ്ചയിച്ചത്. ഇത് പിന്നീട് ജില്ലാ ഭക്ഷ്യോപദേശക -വിജിലന്‍സ് സമിതി യോഗത്തില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇത് പാലിക്കാന്‍ ഹോട്ടലുകാര്‍ തയ്യാറാകുന്നില്ല.
ജിഎസ്ടി അഞ്ച് ശതമാനമായ കുറച്ചതോടെ ഭക്ഷണസാധനങ്ങളുടെ വില സ്വഭാവികമായി കുറയേണ്ടതാണ്. ഇതിന് പുറമേയാണ് മണ്ഡല- മകരവിളക്ക് കാലത്തേയ്ക്ക് മാത്രം ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചത്. എന്നാല്‍ ഈ ആനുകൂല്യം ഭക്തര്‍ക്ക് ലഭിക്കുന്നില്ല.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വെജിറ്റേറിയന്‍ ഊണിന് 55 രൂപയാണ് നിശ്ചയിച്ചത്. എന്നാല്‍ കോട്ടയം നഗരത്തില്‍ ചില വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ 80-85 രൂപ വരെയാണ്. മസാല ദോശയ്ക്ക് 45 രൂപയാണ് നിശ്ചയിച്ചിരുന്നുവെങ്കില്‍ 53 രൂപയാണ് വാങ്ങുന്നത്. കാപ്പിക്ക് 10 രൂപയുടെ സ്ഥാനത്ത് 15 രൂപയും വാങ്ങുന്നു.
ബ്രൂകോഫിക്ക് 20 -25 രൂപ വരെ വാങ്ങുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അതേ സമയം തന്നെ ചൂഷണം തടയാന്‍ പ്രത്യേക സ്ക്വാഡുകള്‍ 15 മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു.
















