ന്യൂദല്‍ഹി: ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ബിഎഎ3 ല്‍ നിന്ന് ബിഎഎ2വിലേക്കാണ് റേറ്റിംഗ് ഉയര്‍ത്തിയത്. പതിമൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ആഭ്യന്തര, വിദേശ കറന്‍സി റേറ്റിംഗ് ഉയരുന്നത്.
സമീപകാലത്തെ പരിഷ്കാരങ്ങള്‍ രാജ്യത്തെ സാമ്പത്തിക രംഗത്ത് വളര്‍ച്ച ഉണ്ടാക്കിയെന്ന കണ്ടെത്തലിനേത്തുടര്‍ന്നാണ് റേറ്റിംഗ് ഉയര്‍ത്തിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. ജിഎസ്ടി, ആധാര്‍ സംവിധാനം, ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറ്റം, കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്നിവയാണ് റേറ്റിങ്ങ് ഉയര്‍ത്താന്‍ സഹായിച്ചത്.
നാണ്യപ്പെരുപ്പം നിയന്ത്രിക്കാനെടുത്ത നടപടികളും , നിക്ഷേപകര്‍ക്ക് ചുവപ്പു നാട ഒഴിവാക്കിയതും വിദേശ നിക്ഷേപം വര്‍ദ്ധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ഭാരതത്തിന്റെ റേറ്റിംഗ് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചതായി മൂഡിസ് വ്യക്തമാക്കുന്നു. റേറ്റിംഗ് ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാരും കോര്‍പറേറ്റുകളും എടുക്കുന്ന രാജ്യാന്തര കടമെടുപ്പിനുള്ള ചെലവ് കുറയും. ഇക്വിറ്റി മാര്‍ക്കറ്റുകളെയും ഇത് ഏറെ സ്വാധീനിക്കും.
മൂഡിസിന്റെ പ്രഖ്യാപനം പുറത്തുവന്നത് ഇന്ത്യന്‍ വിപണിക്കും കരുത്തായിട്ടുണ്ട്. സെന്‍സെക്സ് 382 പോയിന്റ് ഉയര്‍ന്ന് 33,388ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 110 പോയിന്റിലും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: