ശബരിമല: ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ശാഖ ശബരിമലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന് ദീപം തെൡയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെമ്പര്‍ കെ.പി. ശങ്കരദാസ്, ദേവസ്വം സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്. എം, പിആര്‍ഒ മുരളി കോട്ടയ്ക്കകം, എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ദിലീപ്, ഫെസ്റ്റിവല്‍ കണ്ട്രോള് ഓഫീസര്‍ വിനോദ്, ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍ പി. മണികണ്ഠന്, റീജ്യണല്‍ മാനേജര്‍ ശ്രീകുമാര്‍ എം.പി, ശാഖാ മാനേജര്‍ സിജു എസ്. നായര്‍ എന്നിവര്‍ പങ്കെടുത്തു.
മണ്ഡലം-മകരവിളക്ക് കാലത്തെ എല്ലാ ബാങ്കിംഗ് സേവനങ്ങള്‍ക്കും ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ശാഖ സുസജ്ജമാണെന്നും അപ്പം, അരവണ, നെയ്യഭിഷേക കൂപ്പണുകള്‍ രാജ്യമൊട്ടാകെയുള്ള ബാങ്ക് ശാഖകള്‍ വഴി തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാണെന്നും പി. മണികണ്ഠന് അറിയിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: