മാനന്തവാടി: മാവോയിസ്റ്റ് അംഗം വയനാട്ടില്‍ എത്തിയതായി സൂചന. മാനന്തവാടിയില്‍ നിന്നും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തലപ്പുഴ മക്കിമലയക്ക് പോകുന്ന ബസ്സില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കയറി കൈതകൊല്ലിയില്‍ ഇറങ്ങിയതായാണ് സൂചന. ഇന്നലെ രാവിലെ 10.20നാണ് സംഭവം.
വിവരമറിഞ്ഞതോടെ പോലീസെത്തി ബസ്സ് ജീവനക്കാരില്‍നിന്നും വിവരം ശേഖരിച്ചു. പോലീസ് കാണിച്ച ഫോട്ടോയില്‍ നിന്നും മാവോ സംഘാംഗമായ സന്തോഷിനെ ബസ്സ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു.മാനന്തവാടി സ്റ്റാന്റില്‍നിന്നും കയറി കൈതക്കൊല്ലിയില്‍ ഇറങ്ങിയതായി കണ്ടക്ടര്‍ പറഞ്ഞു. എന്നാല്‍ സ്ഥിരീകരണം പോലീസ് നിഷേധിച്ചു.
മാവോസാനിധ്യം സ്ഥിരീകരിച്ച മേഖലയാണ് തലപ്പുഴ-കൈതക്കൊല്ലി പ്രദേശം. പല തവണ മാവോസംഘം കൈതക്കൊല്ലിയിലും മക്കിമലയിലും എത്തിയിരുന്നു. മക്കിമല അത്തിമല കോളനിയിലെ ഭാമോദരന്റെ മകള്‍ ജിഷ മവോസംഘത്തില്‍ ചേര്‍ന്നതായി പോലീസും സ്ഥിരീകരിച്ചിട്ടുള്ളതാണ്.
















