തൃശൂര്‍: ഇടതു മുന്നണിയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏകാധിപത്യമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ തെളിവാണ് സി.പി.ഐ മന്ത്രിമാരുടെ ‘സമര’മെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല പറഞ്ഞു.
സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി.ജയരാജന് ഇല്ലാത്ത സൗജന്യം എന്താണ് തോമസ് ചാണ്ടിക്കുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരു മന്ത്രിയുടെ രാജിക്കുവേണ്ടി സര്‍ക്കാരിലുള്ള നാലു മന്ത്രിമാര്‍ സമരം ചെയ്യുന്നത് ആദ്യമായാണ് കേരളം കാണുന്നത്.
















