കടുത്തുരുത്തി: തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് പള്ളിയിലെ തിരുനാള്‍ 19 മുതല്‍ 27 വരെ ആഘോഷിക്കും. തിരുനാളിന് മുന്നോടിയായി 19 മുതല്‍ 22 വരെ ആത്മവിശുദ്ധീകരണ ധ്യാനം നടക്കും. 24ന് രാവിലെ 6.15ന് ആഘോഷമായ പാട്ടുകുര്‍ബാന, 7.30 മുതല്‍ വൈകുന്നേരം 5.30 വരെ പ്രാര്‍ത്ഥനാ ആരാധന. 5.30ന് പൊതു ആരാധന. 6.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം, 6.45ന് കൊടിയേറ്റ്, 7.30ന് സ്‌നേഹവിരുന്ന്, 8.00ന് മ്യൂസിക്കല്‍ ഡാന്‍സ്. 25ന് വൈകുന്നേരം 4.00 ന് വാദ്യമേളങ്ങള്‍. അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാന 7ന് തിരുനാള്‍ പ്രദക്ഷിണം കുരിശുപള്ളിയിലേക്ക്. 8ന് ലദീഞ്ഞ്, 8.45ന് സമാപന പ്രാര്‍ത്ഥന.പ്രധാന തിരുനാള്‍ ദിനമായ 26-ന് രാവിലെ 7ന് വിശുദ്ധ കുര്‍ബാന, 12ന് തിരുനാള്‍ പ്രദക്ഷിണം. 1ന് സമാപന പ്രാര്‍ത്ഥന.
















