Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലഹരി നുണഞ്ഞ് കൗമാരം; സവാരി ന്യൂജന്‍ ബൈക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 02:42 pm IST
in Thiruvananthapuram

കാട്ടാക്കട: കാട്ടാക്കട-പൂവച്ചല്‍ റോഡില്‍ ലഹരി നുണഞ്ഞ് കൗമാരപ്രായക്കാര്‍ ന്യൂജന്‍ ബൈക്കുകളില്‍ തലങ്ങും വിലങ്ങും കുതിക്കുന്നു. ഇവരുണ്ടാക്കുന്ന അപകടങ്ങള്‍ ക്രമാതീതമായിട്ടും നിയമപാലകര്‍ക്ക് അനക്കമില്ല. മൂന്നുമാസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പതിന്നാലു പേരാണ് അപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സ തേടിയത്.

ബൈക്കില്‍ മൂന്നുപേര്‍ പായുമ്പോള്‍ പിടികൂടാനാകാതെ പോലീസും കാഴ്ചക്കാരാവുകയാണ്. ഗതാഗതനിയമങ്ങള്‍ ലംഘിച്ചാണ് കൗമാരങ്ങളുടെ കുതിക്കല്‍. ഈ ബൈക്കുകളുടെ മുമ്പില്‍ പെട്ട് അപകടങ്ങള്‍ക്കിരയാകുന്ന കാല്‍നടക്കാരും ഏറെയാണ്. പൂവച്ചല്‍ റോഡില്‍ നിരന്തരം പോലീസ് പരിശോധന നടക്കാറുണ്ടെങ്കിലും ഇവര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇടറോഡുകളിലൂടെ വേഗത്തില്‍ രക്ഷപ്പെടും. ഇടവഴികളിലൂടെ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ അതുവഴി വരുന്ന കാല്‍നടയാത്രക്കാരെ ഇടിച്ചിടുന്നത് പതിവാണ്. രജിസ്‌ട്രേഷന്‍ നമ്പറുകള്‍ പെട്ടെന്ന് മനസിലാക്കാന്‍ കഴിയാത്തവിധം രൂപം മാറ്റിയാണ് പുതുതലമുറക്കാര്‍ നിരത്തിലിറങ്ങുന്നത്. ഇവരെ പോലീസിന് പിന്തുടര്‍ന്ന് പിടികൂടാനാകില്ല. പിന്തുടരുമ്പോള്‍ ബൈക്കിലുള്ളവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതാണ് പോലീസിനെ പിന്തിരിപ്പിക്കുന്നത്.

അഥവാ ഇവരെ പിന്തുടര്‍ന്നാല്‍ തന്നെയും ജീപ്പ് കിതച്ചെത്തുന്ന സമയം കൊണ്ട് ഇവര്‍ പമ്പ കടന്നിരിക്കും. പലപ്പോഴും പോലീസ് ഇത്തരം വണ്ടികളുടെ നമ്പരുകള്‍ കുറിച്ചെടുത്ത് പെറ്റിക്കേസ് ചുമത്താറുണ്ട്. പിഴയടച്ചശേഷം ഇവര്‍ വീണ്ടും ആളെക്കൊല്ലി ബൈക്കുകളുമായി രംഗത്തിറങ്ങും. മിക്കവാറും ഇരുചക്രവാഹനാപകടങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രാദേശിക രാഷ്‌ട്രീയനേതൃത്വങ്ങള്‍ ഇടപെട്ടു പ്രശ്‌നം ഒതുക്കും. ഇതോടെ വാഹനാപകടങ്ങളില്‍പെടുന്ന ഇരുവിഭാഗവും പ്രശ്‌നം പുറത്തുവച്ച് പരിഹരിക്കും. ഇത് കാരണം പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാറില്ല. സ്‌കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ ബൈക്ക് റൈസിംഗ് നടത്തുന്നതും പതിവാണ്.

പൂവച്ചല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്തു പൂവാലശല്യവും രൂക്ഷമാണ്. രാവിലെയും വൈകിട്ടും രണ്ടില്‍ കൂടുതല്‍ പേര്‍ കയറിയ ബൈക്കുകളില്‍ പൂവാലന്‍മാര്‍ കാല്‍ നടയാത്രക്കാരെയും പെണ്‍കുട്ടികളെയും ഭയപ്പെടുത്തി പായുന്നു. വൈകിട്ട് സ്‌കൂള്‍ വിട്ടുകഴിഞ്ഞാലും ചില വിദ്യാര്‍ഥികള്‍ ആറുമണിവരെ പരിസരത്തുകറങ്ങി ലഹരി മാഫിയയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായും സൂചനയുണ്ട്. മുമ്പ് സ്‌കൂള്‍സമയം കഴിഞ്ഞ് വീട്ടില്‍ പോകാന്‍ കൂട്ടാക്കാത്ത വിദ്യാര്‍ഥികളെ പരിസരവാസികള്‍ ചോദ്യംചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ സംഘടിച്ച് ഉപദേശിക്കാനെത്തുന്ന നാട്ടുകാരെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയത് കാരണം ഇപ്പോള്‍ ആരും ചോദ്യംചെയാനും മെനക്കെടാറില്ല.

കാട്ടാക്കട, പൂവച്ചല്‍, കുറ്റിച്ചല്‍ തുടങ്ങി മലയോരമേഖലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ പ്രവര്‍ത്തനം വ്യാപകമാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ യുവാക്കളുടെ ചെറുസംഘങ്ങള്‍ മദ്യപിച്ചശേഷം ബൈക്ക് റൈസിംഗ് നടത്താറുണ്ട്. വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങളും തുടര്‍ക്കഥയായപ്പോള്‍ കാട്ടാക്കട ജംഗ്ഷന്‍ മുതല്‍ പൂവച്ചല്‍ ജംഗ്ഷന്‍ വരെ സിഗ്‌നല്‍ ലൈറ്റും സിസിടിവി ക്യാമറകളും സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കപ്പെട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.