തവനൂര്‍: വിദ്യാഭ്യാസ മേഖലയില്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ആധുനികവല്ക്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റിച്ചാര്‍ഡ്ഹെ എംപി പറഞ്ഞു. തവനൂര്‍ കേളപ്പജി സ്മാരക യുപി സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
തവനൂരിന്റ നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ച മഹാനായ കേളപ്പജിയുടെ നാമധേയത്തിലുള്ള സ്കൂളിന് ഇത്തരംമൊരു സഹായം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിടിഎ പ്രസിഡന്റ് എം. വി. രഘുനന്ദനന് അദ്ധ്യക്ഷനായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത്, ഹെഡ്മാസ്റ്റര് പി.സി.രാജീവന്, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് കെ. മജീദ്, കെ.യു.ഉണ്ണിക്കൃഷ്ണന്, എംടിഎ പ്രസിഡന്റ് റീന, സി. എ. രാജി, സി.ടി.ജ്യോതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: