മേലാറ്റൂര്‍: മേലാറ്റൂര്‍-ചെമ്മാണിയോട് റോഡിന്റെ നവീകരണ പ്രവൃത്തികള്‍ തുടങ്ങി.
ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 രൂപ ഉപയോഗിച്ചാണ് അരകിലോമീറ്റര്‍ ടാറിംങ് ആദ്യഘട്ടമായി ചെയ്യുന്നത്. ഫണ്ട് ലഭിക്കുന്ന മുറക്ക് ബാക്കി അരകിലോമീറ്റര്‍ കൂടി ടാറിംങ് നടത്തും.
വെള്ളിയാറിന് കുറുകെ പാലം വന്നിട്ട് രണ്ടുവര്‍ഷമായിട്ടും അനുബന്ധ റോഡ് ടാറിങ് നടത്താതിനാല്‍ ഇതിലൂടെയുള്ള യാത്ര ദുഷ്ക്കരമായിരുന്നു.
അധികൃതരുടെ നിസംഗതക്കെതിരെ ജനരോഷം ശക്തമായതോടെ ജില്ലാപഞ്ചായത്ത് ഫണ്ട് അനുവദിച്ചത്.
ഗതാഗതയോഗ്യമായാല്‍ മേലാറ്റൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് എളുപ്പത്തിലെത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: