കൊല്ലം: മന്ത്രിസ്ഥാനം രാജിവച്ച ശേഷം ഔദ്യോഗിക കാറില്‍ പോലീസ് അകമ്പടിയോടെ കൊച്ചിയിലേക്ക് മടങ്ങിയ തോമസ് ചാണ്ടിക്കെതിരെ ചീമുട്ടയേറും കരിങ്കൊടി പ്രയോഗവും. അടൂരില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തോമസ് ചാണ്ടിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രയോഗം നടത്തുകയും ചീമുട്ടയെറിയുകയും ചെയ്തത്.
തോമസ് ചാണ്ടിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന മാധ്യമങ്ങളെ പന്തളത്ത് വച്ച് പോലീസ് തടഞ്ഞിരുന്നു. മന്ത്രിയുടെ വാഹനത്തെ കടത്തിവിട്ട ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പോലീസ് കടത്തിവിട്ടത്.
മന്ത്രിവാഹനം അടൂരിലെത്തിയതോടെ ഇരുപത്തിയഞ്ചോളം പേര്‍ വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നിക്കി.
















