ആലപ്പുഴ: രാജി വയ്‌ക്കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് തോമസ് ചാണ്ടി. എന്‍സിപിയുടെ മന്ത്രിസ്ഥാനം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
കുറ്റവിമുക്തനായി എത്തിയാല്‍ തനിക്ക് മന്ത്രിസ്ഥാനം തിരികെ ലഭിക്കും. എന്നാല്‍ എ.കെ ശശീന്ദ്രന്റെ നിയമനടപടി അവസാനിച്ചാല്‍ മന്ത്രിസ്ഥാനം അദ്ദേഹത്തിന് നല്‍കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ഒന്‍പത് മാസത്തിനിടെയാണ് എന്‍സിപിക്ക് തങ്ങളുടെ രണ്ട് മന്ത്രിമാരെയും നഷ്ടമായിരിക്കുന്നത്. മാര്‍ച്ച് 26 നായിരുന്നു അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തെ തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജിവെച്ചത്.
ഫോണ്‍സംഭാഷണ വാര്‍ത്ത പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം ശശീന്ദ്രന്‍ രാജി സമര്‍പ്പിച്ചു. മുഖ്യമന്ത്രിയായി അടിയന്തരമായി വിളിപ്പിച്ച് കാര്യങ്ങള്‍ സംസാരിച്ച ശേഷമായിരുന്നു രാജി പ്രഖ്യാപനവുമായി എകെ ശശീന്ദ്രനെത്തിയത്. ശശീന്ദ്രന്റെ പകരക്കാരനായാണ് തോമസ് ചാണ്ടി എത്തിയത്. ഏപ്രില്‍ ഒന്നിന് മന്ത്രിയായി തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു.
















