ദുബായ്: എമിറേറ്റ്സ് എയര്‍ലൈന്‍സ് 100ാമത് എയര്‍ബസ് എ 380 സ്വന്തമാക്കി. ഹാംബര്‍ഗിലെ മാനുഫാക്ചേഴ്സ് ഡെലിവറി സെന്ററില്‍ നടന്ന ചടങ്ങില്‍ എയര്‍ബസ് കൈമാറി.
എമിറേറ്റ്സ് ചെയര്‍മാനും സിഇഒ യുമായ ഷേഖ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍മക്തൂം നേതൃത്വമേകിയ ചടങ്ങില്‍, എമിറേറ്റ്സ് എയര്‍ലൈന്‍സ് പ്രസിഡന്റ് സര് ടീം ക്ലാര്‍ക്ക്, എയര്‍ബസ് സിഇഒ ടോം എന്ഡേര്സ,് റോള്‍സ് റോയ്സ് ഡയറക്ടര്‍ ഡൊമിനിക് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
റോള്‍സ്റോയിസ് എന്ജിന് ഘടിപ്പിച്ച വിമാനത്തില്‍ മൂന്ന് ക്യാബിന് ക്ലാസുകള്‍ ആണുള്ളത്. ഫസ്റ്റ് ക്ലാസ്സില്‍ 14 പ്രൈവറ്റ് സ്യൂട്ടുകള്‍ ഉണ്ട്. ബിസിനസ് ക്ലാസ്സില്‍ 76 ഉം, ഇക്കോണമി ക്ലാസ്സില്‍ 426 ഉം സീറ്റുകള്‍ ഉണ്ട്. നവീകരിച്ച ഓണ്‍ബോര്‍ഡ് ലോഞ്ചും വിമാനത്തിന്റെ പ്രത്യേകത ആണ്. ദുബായ് എയര്‍ഷോയില്‍ ഇതു പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: