തൃശൂര്‍: ധനലക്ഷ്മി ബാങ്ക് 2017-18 സാമ്പത്തികവര്‍ഷത്തിലെ ആദ്യപകുതിയില്‍ 14.03 കോടി രൂപയുടെ അറ്റാദായം നേടി. വാര്‍ഷികാടിസ്ഥാനത്തില്‍ 19.40 % ലാഭ വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചത്.
ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ മാത്രം 6.05 കോടി രൂപയുടെ അറ്റാദായം കൈവരിക്കാന്‍ ബാങ്കിന് കഴിഞ്ഞു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ ആദ്യപകുതിയിലെ 44.56 കോടി രൂപയില്‍ നിന്ന് 26.93% വളര്‍ന്ന് 56.56 കോടി രൂപയായി മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.
കറന്റ് അക്കൗണ്ടിലെയും സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെയും നിക്ഷേപം മുന്‍വര്‍ഷത്തെ ആദ്യപകുതിയേക്കാള്‍ 12.73 % വളര്‍ന്ന് 3369 കോടി രൂപയായി. കറന്റ്/സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം മൊത്ത നിക്ഷേപത്തിന്റെ 30.61 % ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: