കടുത്തുരുത്തി: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ റോഡിലെ കുഴികള്‍ അടയ്യുന്ന പണി ഓടിച്ചിട്ട് നടത്തുകയാണ് പൊതുമരാമത്ത് വകുപ്പ് .ശബരിമല സീസണ്‍ കണക്കിലെടുത്ത് മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ട റോഡുപണികളാണ് സീസണ്‍ തുടങ്ങാന്‍ ഒരു ദിവസം മാത്രമുള്ളപ്പോള്‍ തിരക്കിട്ട് നടത്തുന്നത് .അയല്‍ സംസ്ഥാനത്ത് നിന്നുള്ള അയ്യപ്പന്‍മാര്‍ എത്താന്‍ തുടങ്ങിയ അവസരത്തില്‍ റോഡുപണി നടക്കുന്നതിനാല്‍ അയ്യപ്പന്‍മാരുടെ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍പെടുകയാണ്.കടുത്തുരുത്തി ടൗണിലും പരിസരത്തും ചൊവ്വാഴ്ച രാത്രിയില്‍ റോഡുറോളര്‍ ഉപയോഗിച്ച് പണി നടത്തുന്നതിനാല്‍ ശബരിമല തീര്‍ത്ഥാകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ ഗതാഗത കുരുക്കില്‍പ്പെട്ടു.
















