Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിറിയയല്ല, കൊറിയയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:51 pm IST
in Vicharam

ജനാധിപത്യ പ്രതിഷേധങ്ങളും രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന എതിര്‍പ്പും കൊലപാതക രാഷ്‌ട്രീയത്തില്‍നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് സിപിഎം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ഗുരുവായൂരിലെ ആനന്ദനെ കെലപ്പെടുത്തിയതിനു പിന്നില്‍ സിപിഎം- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടുണ്ട്. ആനന്ദന്റെ ചിതയിലെ തീയണയും മുന്‍പാണ് പാനൂരിലും തിരുവനന്തപുരത്തും ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മൃഗീയമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സമാധാനചര്‍ച്ചകളില്‍ പങ്കെടുത്ത് ആ പാര്‍ട്ടിയുടെ നേതാക്കള്‍ നല്‍കുന്ന ഉറപ്പിന് കേരളം ഇനി എന്ത് വിലയാണ് കല്‍പ്പിക്കേണ്ടത്!

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതായ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ തന്നെ മൃഗീയമായ കൊലപാതകങ്ങളെ ന്യായീകരിക്കുകയും കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. ഓരോ കൊലപാതകം കഴിയുമ്പോഴും തങ്ങള്‍ക്കതില്‍ പങ്കില്ലെന്ന പതിവ് പല്ലവി ആവര്‍ത്തിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധം മുതല്‍ ആനന്ദന്റെ കൊലപാതകം വരെ ഇത് ആവര്‍ത്തിക്കുന്നത് നാം കാണുന്നു. എന്നാല്‍ ഈ കേസുകളിലെല്ലാം പ്രതികളായത് സിപിഎമ്മുകാരാണ്. ഇതോടൊപ്പം ഒളിഞ്ഞും തെളിഞ്ഞും പല കേസുകളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘത്തിന്റെ സാന്നിദ്ധ്യവുമുണ്ട്.

പ്രതികളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്നതും, വക്കീലിനെ ഏര്‍പ്പാടാക്കുന്നതും, ജയിലില്‍ വഴിവിട്ട് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും, അനധികൃതമായി പരോള്‍ അനുവദിക്കുന്നതും മറ്റും പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയും നിര്‍ദ്ദേശമനുസരിച്ചുമാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊന്ന കേസില്‍ പ്രതികളെ സംരക്ഷിക്കുകയും വീരനായകരെപ്പോലെ സ്വീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. ടി.പി.വധക്കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, കുഞ്ഞനന്തനും കൊടി സുനിയും ഉള്‍പ്പെടെയുള്ള സഖാക്കള്‍ക്ക് പാര്‍ട്ടി ജയിലില്‍ സുഖവാസം ഒരുക്കുകയാണ്. ശിക്ഷയനുഭവിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ ഒന്‍പത് മാസംവരെ പരോള്‍ അനുവദിക്കുന്നു.

സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയേയും ജനാധിപത്യ ക്രമത്തേയും പരിഹാസ്യമാക്കുകയാണ് സിപിഎം നേതൃത്വം. ആ പാര്‍ട്ടി ഈ നിലപാട് തുടരുന്ന പക്ഷം സമാധാന ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഒരര്‍ത്ഥവുമില്ല.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കൂട്ടക്കുരുതിക്ക് ഇരയായിട്ടുള്ളത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ്. ഒടുവില്‍ ലോകം ആ സിദ്ധാന്തംതന്നെ തിരസ്‌കരിക്കുമ്പോഴും കേരളത്തില്‍ അതിന്റെ പേരില്‍ ഒരു പാര്‍ട്ടിയും അണികളും കൊലക്കത്തിയെടുക്കുകയാണ്. കമ്യൂണിസം അവശേഷിക്കുന്ന ഇടങ്ങളിലെല്ലാം അത് ഭീകരമായ വിനാശം വിതച്ചുകൊണ്ടിരിക്കുന്നു. വടക്കന്‍ കൊറിയയുടെ ആണവ ഭീഷണി, ഭൂപരമായ ദേശീയതയുടെ പേരില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണികളും പിടിച്ചടക്കലുകളും-ആഗോള തലത്തില്‍ത്തന്നെ ഇതിനവര്‍ക്ക് കൂട്ട് ഇസ്ലാമിക തീവ്രവാദമാണ്. ഇരുകൂട്ടരുടേയും ഡിഎന്‍എ സമാനമായ കാടത്തത്തിന്റെ ജീനുകള്‍ പേറുന്നതുകൊണ്ടാകാം ഇത്.

സമാനമായ സാഹചര്യമാണ് ഇന്ന് കേരളത്തിലും. ചുവപ്പ് -ജിഹാദി ഭീകരസഖ്യം മറ്റുള്ളവരുടെ സംഘടനാ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവുംവരെ തടയുന്നു. ഈ കൂട്ടുകെട്ടിന്റെ ഒടുവിലത്തെ ഇരയാണ് ആനന്ദന്‍. പകല്‍ സമയങ്ങളില്‍ കമ്യൂണിസ്റ്റ് രാഷ്‌ട്രീയവും, ഇരുളിന്റെ മറവില്‍ മതതീവ്രവാദവും കൊണ്ടുനടക്കുന്ന ഒരുകൂട്ടം ശക്തിപ്രാപിച്ചിരിക്കുന്നു. തങ്ങളുടെ മതഭീകരത കേരളത്തിലേക്ക് ഒളിച്ചുകടത്താന്‍ ഏറ്റവും നല്ല ഉപാധിയായാണ് കമ്യൂണിസത്തെ ഈ വിഭാഗം കാണുന്നത്. മറിച്ച് തീവ്രവാദ നിലപാടുള്ളവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും വഴി ഈ വിഭാഗത്തിന്റെ ഗണ്യമായ വോട്ട് തങ്ങളുടെ പെട്ടിയില്‍ വീഴുമെന്ന് സിപിഎമ്മിനുമറിയാം. കേരളം സിറിയയല്ല, കൊറിയയുമല്ലെന്ന് ആരും വിസ്മരിക്കേണ്ട.

രാജ്യത്ത് ഏറ്റവുമധികം പേര്‍ ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത് കേരളത്തില്‍ നിന്നായതും, കണ്ണൂരില്‍ നിന്നായതും യാദൃച്ഛികതയല്ല. ജനാധിപത്യ കേരളത്തിന്റെ മനഃസാക്ഷി ഈ ഭീകര സഖ്യത്തിനെതിരെ അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനി ഒരമ്മയുടേയും കണ്ണീരും ശാപവും കേരളത്തിനുമേല്‍ പതിക്കാതിരിക്കാന്‍ ഇതാവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

Kerala

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

Kerala

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

India

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.