ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണി അടക്കിവാണിരുന്ന രാജാവായിരുന്നു നോക്കിയ. മൊബൈല്‍ ഫോണെങ്കില്‍ നോക്കിയയ്ക്ക് അപ്പുറം മറ്റൊരു വാക്കില്ലായിരുന്നു. വിപണിയില്‍ നിരവധി കമ്പനികള്‍ സ്ഥാനം പിടിച്ചതോടെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നോക്കിയ പുറന്തള്ളപ്പെട്ടു. എന്നാല്‍ ഇപ്പോള്‍, നോക്കിയ പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള തത്രപ്പാടിലാണ്.
മറ്റുള്ള ഫോണുകളില്‍ നിന്ന് നോക്കിയയെ എപ്പോഴും വേര്‍തിരിക്കുന്ന ഒരു ഘടകമാണ് അതിന്റെ ബാറ്ററി കപ്പാസിറ്റി. ഏറ്റവും ഒടുവിലായി നോക്കിയ വിപണിയില്‍ എത്തിച്ചിരിക്കുന്ന ‘നോക്കിയ 7’ ഫോണിന് 3000 എംഎഎച്ച് ബാറ്ററിയാണ്. താഴെ വീണാല്‍ ഫോണിന് യാതൊരു കേടുപാടും സംഭവിക്കാതിരിക്കാന്‍ അലുമിനീയം കൊണ്ടാണ് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. പോറല്‍ ഏല്‍ക്കാത്ത ഉയര്‍ന്ന നിലവാരമുള്ള ഗോറില ഗ്ലാസ് ഫോണിനെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു.
f/1.8 അപേച്ചര്‍ ലെന്‍സ്, 3 ഡി റിയര്‍ പാനലുകള്‍ എന്നിവയെല്ലാം ഫോണിന്റെ സവിശേഷതകളില്‍ ചിലത് മാത്രം. 5.2 ഇഞ്ച് ഐപിഎസ് 2.5 ഡി ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1.1 ഒഎസ്, ഒക്ടോകോര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 4/6 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ്, 16 മെഗാപിക്സല്‍ റിയര്‍ കാമറ, 5 മെഗാപിക്സല്‍ മുന്‍ കാമറ, 3000 എം.എ.എച്ച് ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.
ചൈനീസ് വിപണിയിലാണ് നോക്കിയയുടെ പുതിയ മോഡല്‍ ഇറക്കി പരീക്ഷിക്കുന്നത്. 4 ജി.ബി വേരിയന്റിന് എകദേശം 25,000 രൂപയും 6 ജിബി റാം വേരിയന്റിന് 26,500 രൂപയുമായിരിക്കും വില. ഇന്ത്യയില്‍ എന്ന് ഫോണ്‍ എത്തുന്നത് കാത്തിരിക്കുകയാണ് നോക്കിയ പ്രേമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: