ഓപ്പോ എഫ്5 ന്റെ ഫുള്‍ എച്ച്ഡി പ്ലസ് ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍. തകര്‍പ്പന്‍ എഐ ബ്യൂട്ടി ടെക്നോളജി അവതരിപ്പിക്കുന്ന ഈ മോഡലാണ് എഫ്5. ഒരു സെല്‍ഫി ചിത്രത്തിലുള്ള ആളുകള്‍ക്ക് കൂടുതല്‍ ഭംഗി പകരുന്നതിനായി രൂപം നല്കിയ സാങ്കേതികവിദ്യയാണ് ഇത്. എ.ഐ. ബ്യൂട്ടി ടെക്നോളജി സെല്‍ഫി ഫോട്ടോഗ്രാഫിയെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുന്നതാണ്.
ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മികവുറ്റ ഫോട്ടോഗ്രാഫിയും സെല്‍ഫി അനുഭവവും നല്‍കുകയാണ് ഓപ്പോയുടെ ലക്ഷ്യം. 200 ല്‍ അധികം ഫേഷ്യല്‍ റെക്കഗ്നിഷന്‍ സ്പോട്ടുകള്‍ ചിത്രത്തിലെ മനുഷ്യരുടെ മുഖങ്ങളുടെ ഒരു ഗ്ലോബല്‍ ഡാറ്റാബേസില്‍ മുഖത്തിന്റെ സവിശേഷതകളും രൂപങ്ങളും ഘടനയും ഉപയോഗിച്ചിട്ടുണ്ട്. എഫ്5 ന് ചര്‍മ്മത്തിന്റെ നിറവും ഇനവും ലിംഗം, പ്രായം തുടങ്ങിയവയും തിരിച്ചറിയാന്‍ സാധിക്കും.
എഫ്5 ഫേഷ്യല്‍ അണ്‍ലോക്ക് സംവിധാനത്തോടെയാണ് വരുന്നത്. പുതിയ ഫെയ്സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഇതിന്റെഉപയോക്താവിനെ തിരിച്ചറിയുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യുകയും ചെയ്യും. ഉപയോക്താവ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് സംവിധാനം ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കുന്നുവെങ്കില്‍, മുന്‍ സ്ക്രീനിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള ഫിംഗര്‍ പ്രിന്റ് റീഡര്‍ ഫോണിന്റെ പിന്നിലാണ്.
19,990 രൂപ വിലയുള്ള എഫ്5 വില്‍പ്പന ആരംഭിച്ചു. എഫ്5 6 ജിബി എഡിഷന് 24,990 രൂപയും എഫ്5 യൂത്ത് എന്നീ മറ്റ് രണ്ട് മോഡലുകളും ഇതിനൊപ്പം പുറത്തിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: