കുറഞ്ഞ വിലയില്‍ നിലവാരമുള്ളതും ഡ്യൂവല്‍ ക്യാമറയുള്ളതുമായ മൊബൈല്‍ ഫോണ്‍ സ്വപ്നങ്ങളില്‍ മാത്രമായിരുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കികൊണ്ട് ബില്യണ്‍ ക്യാപ്ച്ചര്‍ ഫോണ്‍ വിപണി കൂഴടക്കാനെത്തുകയാണ്. കുറഞ്ഞ വിലയില്‍ ഷിവോമി, ലനോവോ ഫോണുകളെ പിന്തള്ളിയാണ് ബില്യണ്‍ മുന്നേറാനൊരുങ്ങുന്നത്. 10,000 രൂപയ്ക്ക് ഡ്യൂവല്‍ ക്യാമറ സ്മാര്‍ട്ട് ഫോണ്‍ എന്നത് ഈ വലിയ ലോകത്തില്‍ വളരെ ചെറിയ കാര്യമാണ്.
സാധാരണക്കാരെ ലക്ഷ്യംവെച്ചാണ് ബില്യണ്‍ ക്യാപ്ച്ചര്‍ ഫോണ്‍ ഇറക്കിയിരിക്കുന്നത്.
ബില്യണ്‍ ക്യാപ്ച്ചര്‍ ഫോണില്‍ 13 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന് ക്യാമറയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. 5.5 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്കുള്ളത്. കൂടാതെ 3ജിബിയുടെ റാം, 32 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ് കപാസ്റ്റിയുമുണ്ട്. 128 ജിബിവരെ ഇതിന്റെ മെമ്മറി വര്ദ്ധിപ്പിക്കാനുകും.
13. 13 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന് ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണുള്ളത്. ക്യുവല്‍ കോം സ്നാപ് ഡ്രാഗണ്‍ 625 പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 35000 എംഎഎച്ച് ലിപോളിമറ് ബാറ്ററിയാണ് ഈ ഫോണിനുള്ളത്. 10999 രൂപയാണ് ഇതിന്റെ വിപണിയിലെ വില. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റിലും ഇത് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: