തിരുവനന്തപുരം: റവന്യൂ ജില്ലാശാസ്ത്രമേള പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നാളെ മുതല്‍ ആരംഭിക്കും. രാവിലെ 9.30 ന് തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. നാളെ സയന്‍സ് മേളയും, വര്‍ക്ക് എക്‌സ്പീരിയന്‍സ് ഓണ്‍ ദ സ്‌പോട്ട് മത്സരവും 16 ന് വര്‍ക്ക് എക്‌സ്പീരിയന്‍സ് എക്‌സിബിഷനും മാത്സ് ഓണ്‍ ദ സ്‌പോട്ട് മത്സരവും സാമൂഹ്യ ശാസ്ത്രമേളയും നടക്കും. ഐടി മേള 15 ഉം 16 ഉം തീയതികളില്‍ നടക്കും. കൊല്ലം റീജിയണല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എക്‌സ്‌പോയും കരിയര്‍മേളയും 16, 17 തീയതികളിലും നടക്കും. 17 ന് വൈകിട്ട് 3 ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍നായര്‍ മുഖ്യാതിഥിയായിരിക്കും. ഡിഡിഇ റ്റി.വി. രമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘടാകസമിതി യോഗത്തില്‍ വിഎച്ച്എസ്‌സി എഡി കുര്യന്‍ എ. ജോണ്‍, സെന്റ് മേരീസ് എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ സി. ജോണ്‍, പട്ടം ഗവ. ജിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ രത്‌നകുമാര്‍ വിവിധ അധ്യാപകസംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.
















