ബത്തേരി: മഹാഗണപതി ക്ഷേത്രസന്നിധിയില്‍ പുരാതനകാലം മുതല്‍ വയനാടന്‍ ചെട്ടി സമുദായം തുലാമാസം അവസാനദിവസം നടത്തിവരുന്ന വൃശ്ചിക സംക്രമം പരമ്പരാഗത ചടങ്ങുകളോടെ നാളെ നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റിയും ഐവര്‍ ചെട്ടി സംഘവുംചേര്ന്നാണ് സംക്രമം സംഘടിപ്പിക്കുന്നത്. പുരാതന വയനാടിന്റെ ഭാഗമായ നീലഗിരി-മൈസൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവരും സംക്രമത്തില്‍ പങ്കാളികളാകും. ഇവരുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ഗണപതി ഭഗവാന് സമര്‍പ്പിക്കല്‍ ആഘോഷങ്ങളിലെ പ്രധാന ഇനമാണ്. മാരിമ്മന്‍ ക്ഷേത്രാങ്കണത്തില്‍ നിന്ന് രാവിലെ 9.30ന് പുറപ്പെടുന്ന ഘോഷയാത്ര നഗരംചുറ്റി പതിനൊന്ന് മണിയോടെ ഗണപതി ക്ഷേത്രത്തില്‍ സമാപിക്കും. സമുദായത്തിന്റെ തനത് കലകളായ കോല്‍ക്കളിയും വട്ടക്കളിയും പോലുളള പരമ്പരാഗത കലാരൂപങ്ങളും അവതരിപ്പിക്കും.
പത്രസമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് കണ്ണിവട്ടം കേശവന്ചെ ട്ടി, കരുവളം വേലായുധന്, തമിഴ് നാട് സമിതി പ്രസി.ഡന്റ് അമ്പലക്കുണ്ട് ശ്രീധരന് ചെട്ടി, കെ.കെ.ദാമോദരന്‍, കെ.വി.വിജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: