മാനന്തവാടി: പാല്‍വെളിച്ചത്ത് കാട്ടാനശല്യം രൂക്ഷം. പാല്‍വെളിച്ചം, കൂടല്‍ക്കടവ്, പയ്യംപള്ളി, ചാലിഗദ്ദ പ്രദേശങ്ങളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിന് റെയില്‍ ഫെന്‍സിംഗ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കുറുവ ദ്വീപില്‍ നിന്ന് പുഴമുറിച്ച് കടന്നാണ് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്. വന്യമൃഗങ്ങള്‍ മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ലക്ഷകണക്കിന് രൂപ വനംവകുപ്പില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുണ്ട്.
കുറുവദ്വീപില്‍ നിന്ന് ഇറങ്ങുന്ന കാട്ടാനകള്‍ കിലോമീറ്ററുകള്‍ സഞ്ചാരിച്ച് എടവക ഗ്രാമപഞ്ചായത്തിലെ കമ്മന. കരിന്തിരിക്കടവ്, കൊയിലേരി, പുതിയിടം പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ കൃഷി നശിപ്പിക്കുകയും മനുഷ്യരെ അക്രമിക്കുകയും ചെയ്യുന്നു.
പയ്യംപള്ളിയിലെ ജനവാസകേന്ദ്രത്തില്‍ കഴിഞ്ഞ ആഗസ്റ്റില്‍ കാട്ടാനയുടെ അക്രമത്തി ല്‍ നാല് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. രണ്ട്വര്‍ഷം മുമ്പ് കമ്മനയില്‍ കാട്ടാനയുടെ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് കുറുവയ്ക്കുസമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയി മടങ്ങുന്നതിനിടയില്‍ പാല്‍വെളിച്ചം പാറയക്കല്‍ ശശി കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിരിന്നു. ഇത് വന്‍ ജന രോക്ഷത്തിനും വനപാലകരെ നാട്ടുകാര്‍ തടഞ്ഞ് വെയ്ക്കുന്നതിനും സംഘര്‍ഷത്തിനും ഇടയാക്കി.
കുറുവ ദ്വീപില്‍നിന്ന് കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയുന്നതിന് മുമ്പ് വനംവകുപ്പ് ലക്ഷങ്ങള്‍ മുടക്കി കുടല്‍ക്കടവ് മുതല്‍ പാല്‍വെളിച്ചം വരെ ഇലട്രിക്ക് പെന്‍സിംഗ് സ്ഥാപിച്ചിരുന്നു. ഇത് നിര്‍മ്മാണത്തിലെ അപാകതയും സംരക്ഷണമില്ലത്തതുകൊണ്ടും ഒരു വര്‍ഷത്തിനകം നശിച്ചു. ഇതിന് പരിഹാരമായി കോടികള്‍ മുടക്കി കുറുവ ദ്വീപില്‍ നിന്നും പുഴ മുറിച്ച് കടന്ന് ജനവാസകേന്ദ്രങ്ങളില്‍ ആനകള്‍ എത്തുന്നത് തടയാന്‍ റെയില്‍ ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന് തിരുമാനമായത്. ഇതിനുള്ള നടപടിക്രമങ്ങള്‍ വനംവകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം. കുറുവ ദ്വീപില്‍ നിയന്ത്രണമില്ലതെ ജനങ്ങള്‍ പ്രവേശിക്കുന്നതോടെ ആന വിണ്ടും ജനവാസ കേന്ദ്രത്തിലെത്തുമെന്ന അശങ്കയുമുണ്ട്.
കുറുവയുടെ പരിസര പ്രദേശമായ ബാവലി, പാല്‍വെളിച്ചം, ചാലിഗദ്ദ, കുടല്‍ക്കടവ്, പാക്കം, ചെറിയമല എന്നിവടങ്ങളില്‍ കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ താല്കാലികമായി നിര്‍മ്മിച്ച ഏറുമാടങ്ങളില്‍ ജീവന് പണയം വെച്ചാണ് കൊടും തണപ്പിനെയും അതിജീവിച്ച് ഉറക്കംമുടക്കി കത്തിരിക്കുന്നത്. എത്രയുംപെട്ടന്ന് റെയില്‍ ഫെന്‍സിംഗിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചാല്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ ഭീഷണിയില്ലതെ കൃഷിയിറക്കന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.വന്യമൃഗങ്ങളുടെ അക്രമത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ മാനന്തവാടി താലുക്കില്‍ മാത്രം 85 ലധികം പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിലും വനപാലകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവും ഉണ്ടയിട്ടുണ്ട്. മൃഗങ്ങളുടെ അക്രമത്തില്‍ വനം വകുപ്പ് മാനന്തവാടി താലുക്കില്‍ കോടികണക്കിന് രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ഇനിയും ഈയിനത്തില്‍ ലക്ഷങ്ങള്‍ നല്‍കാനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: