മാനന്തവാടി: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകുപ്പ് എസ് എസ് എയിലൂടെ നടപ്പാക്കുന്ന ഡ്രോപ് ഔട്ട് ഫ്രീ വയനാട് പദ്ധതിയുടെ വിശദീകരണം ഗവ എഞ്ചിനീയറിംഗ് കോളേജിൽ നടന്നു. കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനും പഠനം തുടരുന്നതിനും വിവിധ കലാ- കായിക- നൈപുണ്യ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എഞ്ചിനീയറിംഗ് കോളേജിൽ പരിപാടി സംഘടിപ്പിച്ചത്. എസ് എസ് എ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സത്യൻ പദ്ധതി വിശദീകരണം നടത്തി. എന്‍ എസ് എസ് പ്രോഗ്രാംഓഫീസർ ആബിദ് തറവട്ടത്ത്, അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ എൻ ആർ ഗ്രീഷ്മ, വളണ്ടിയർ സെക്രട്ടറിമാരായ എം രെജീഷ്, ഐ പി മുഹമ്മദ്ഹാഷിർ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ഗോദാവരി കോളനിയിലെ ഊരുവിദ്യാകേന്ദ്രം സന്ദര്‍ശിച്ചു. തുടര്‍ന്നും ഗോദാവരി കോളനിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുമെന്ന് പ്രോഗ്രാം ഓഫീസര്‍ ആബിദ് തറവട്ടത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: