Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളം അഭിമാനം; മാര്‍ക്‌സിസം അപമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2017, 09:56 pm IST
inVicharam

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭീകരമുഖം കേരളം കാണാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ചുവപ്പുഭീകരതയുടെ യഥാര്‍ത്ഥ മുഖം രാജ്യം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. കേരളത്തില്‍ കൊലക്കത്തിയുമായി എതിരാളികളെ നേരിടുന്നവര്‍ക്ക് ദേശീയ തലത്തില്‍ മര്യാദാരാമന്മാരുടെയും ആദര്‍ശ ധീരന്മാരുടെയും മുഖമായിരുന്നു. ആ പൊയ്‌മുഖമാണ് ഇപ്പോള്‍ അഴിഞ്ഞുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തിയ വിപുലമായ പ്രചാരണവും ബിജെപി നടത്തിയ ജനരക്ഷാമാര്‍ച്ചും കമ്മ്യൂണിസ്റ്റുകളുടെ യഥാര്‍ത്ഥ പ്രവര്‍ത്തനം രാജ്യത്താകെ ചര്‍ച്ച ചെയ്യാന്‍ കാരണമായി.

അത്തരത്തില്‍ മറ്റൊരു പ്രക്ഷോഭമായിരുന്നു അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്നത്. അഭിമാന കേരളം ഭീകരമാണ് മാര്‍ക്‌സിസം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ ‘ചലോ കേരള’ മഹാറാലി കേരളചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭമായി മാറി. ഒരു പക്ഷെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്‌ക്കും അവകാശപ്പെടാനോ നടത്താനോ സാധിക്കാത്ത ആസൂത്രിതവും വ്യവസ്ഥാപിതവുമായ പരിപാടിയായിരുന്നു എബിവിപിയുടേത്.

ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള വിദ്യാര്‍ത്ഥികള്‍, അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും വക്താക്കളായ കമ്മ്യൂണിസ്റ്റുകളുടെ പൈശാചികമുഖം തുറന്നുകാട്ടാന്‍ കേരളത്തിലെത്തി. ഇടതുഭീകരതയ്‌ക്കെതിരെ ഇടിമുഴക്കംപോലെ മുദ്രാവാക്യമുയര്‍ത്തി അനന്തപുരിയെ കാവിമയമാക്കിയാണ് മഹാറാലി നടന്നത്. ജനാധിപത്യവും സംഘടനാസ്വാതന്ത്ര്യവും കുഴിച്ചുമൂടാനുള്ള ആരുടെ പ്രവര്‍ത്തനത്തേയും ജനാധിപത്യരീതിയില്‍ ചെറുക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം ദേശീയവാദ പ്രസ്ഥാനങ്ങള്‍ക്ക് ആവേശവും അഭിമാനവുമാണ് നല്‍കിയത്.

സംഘാടനത്തിലും എബിവിപി റാലി മാതൃകയായി. പെണ്‍കുട്ടികളുള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ഭാഷ സംസാരിക്കുന്നവര്‍. ഇത്രയുംപേരുടെ താമസം, ഭക്ഷണം, യാത്ര എന്നിവയൊക്കെ യാതൊരു പ്രശ്‌നവുമില്ലാതെ നിറവേറ്റുക, അടുക്കും ചിട്ടയോടും അച്ചടക്കത്തോടും കൂടി റാലിയെ നയിക്കുക, ഗതാഗത തടസ്സം അധികം ഉണ്ടാകാത്ത തരത്തിലുള്ള സംഘാടകരുടെ നിയന്ത്രണം ഇതെല്ലാം മാതൃകാപരമായിരുന്നു.

കാല്‍ലക്ഷത്തോളം പേര്‍ സെക്രട്ടേറിയറ്റ് വളയാന്‍ എത്തിയ സോളാര്‍ സമരം തലസ്ഥാനത്തെ ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു എബിവിപിയുടെ മഹാറാലി. അന്ന് സിപിഎം ആളെക്കൂട്ടിയെങ്കിലും അവരുടെ പ്രാഥമിക സൗകര്യം ഒരുക്കാന്‍ പരാജയപ്പെട്ടതിനാല്‍ സമരവും പാളി. സമരം പിരിച്ചുവിട്ട് നേതാക്കള്‍ മുഖം രക്ഷിച്ചു. എന്നാല്‍ എബിവിപി റാലിക്കെത്തിയ കുട്ടികള്‍ തലസ്ഥാനത്തെ വീടുകളിലാണ് താമസിച്ചത്. അവര്‍ക്ക് ഭക്ഷണം പാകം ചെയ്തത് അമ്മമാരും. റാലിയില്‍ പങ്കെടുത്തവര്‍ക്കും ഉച്ചഭക്ഷണവും വീട്ടമ്മമാര്‍ നിര്‍മ്മിച്ചു നല്‍കി. വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തോടൊപ്പം സംഘാടകരും മികവ് കാണിച്ചപ്പോള്‍ റാലിയും മഹാസമ്മേളനവും സമ്മേളിച്ചയുടന്‍ തന്നെ നഗരം ശുചിത്വമുള്ളതായി മാറ്റാനും സാധിച്ചു.

കേരളത്തില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയെ ബിജെപി തുറന്നുകാട്ടിയപ്പോള്‍ കേരളത്തെ അപമാനിക്കുന്ന എന്ന പ്രചരണമാണ് സിപിഎം നടത്തിയത്. കേരളം അഭിമാനമാണെന്ന മുദ്രാവാക്യവുമായി എബിവിപി സംഘടിപ്പിച്ച റാലിയെ കണ്ടില്ലെന്ന് നടിക്കാനാണ് സിപിഎമ്മും അവരെ പിന്താങ്ങുന്ന കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും ശ്രമിച്ചത്. എന്നാല്‍ കമ്മ്യൂണിസത്തിന്റെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ദേശവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യാന്‍ അതേക്കുറിച്ച് പുതുതലമുറയ്‌ക്ക് കാഴ്ചപ്പാടുണ്ടാക്കാനും മഹാറാലി വഴിതെളിച്ചുവെന്ന് പറയാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം
Kerala

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

India

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.