മീനങ്ങാടി: കുമ്പളേരി അമ്പലവയല്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടി റോഡില്‍ വെള്ളമൊഴുകാന്‍ തുടങ്ങിയിട്ട് 6 മാസം.ചെറിയ കുഴികളുണ്ടായിരുന്ന റോഡിലിപ്പോള്‍ വെള്ളമൊഴുകിയും, വെള്ളം കെട്ടി നിന്നും വലിയ കുഴികള്‍ രൂപപ്പെട്ടു.
വെള്ളം പാഴാകുന്നത് പറഞ്ഞ് മടുത്ത നാട്ടുകാര്‍ക്ക് ഇപ്പോള്‍ കാല്‍നടയാത്ര പോലും ഇത് വഴി ഉപേക്ഷിച്ചിരിക്കുകയാണ്. കുണ്ടും റോഡും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ റോഡും മാറി.രാവിലെയും വൈകുന്നേരവും കൃത്യമായി റോഡിലൂടെ വെള്ളമൊഴുകി പാഴാകുന്നത് കണ്ടിട്ടും കണ്ടില്ലെന്ന ഭാവമാണ് ബന്ധപ്പെട്ടവര്‍ക്ക് ,വലിയ കുഴികള്‍ രൂപപ്പെട്ട റോഡിലൂടെ പോകുമ്പോള്‍ വാഹനങ്ങളുടെ അടി തട്ടുന്നതും അപകടത്തില്‍ പെടുന്നതും പതിവാണ്. വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികളുടെ ആഴമറിയാത്തതിനാല് പുറത്ത് നിന്നും വരുന്ന വാഹനങ്ങളാണ് കുഴിയില്‍ അകപ്പെടുന്നത്.
മീനങ്ങാടി 54ല്‍ നിന്നും 7 കിലോമീറ്റര്‍ ദൂരമെ അമ്പലവയലിലേക്കുള്ളൂ എന്നതിനാല്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന പാതയാണ് ഇങ്ങനെ കാല്‍നടയാത്രക്ക് പോലും കഴിയാത്ത വിധം തകര്‍ന്ന് കിടക്കുന്നത്. ചീരാംകുന്ന് കുരിശുപള്ളികവലയിലെ പൈപ്പാണ് പൊട്ടിയത് .ഇവിടം മുതല്‍ അല്ലാന വഫിയ കോളേജ് വരെ 200 മീറ്റര്‍ ദൂരമാണ് ഇപ്പോള്‍ വെള്ളമൊഴുകുന്നത്.ഒഴുകിയെത്തുന്ന വെള്ളം വഫിയ്യ കോളേജിന് മുന്‍പിലായി റോഡില്‍ കെട്ടിക്കിടക്കുകയാണ്.ഇവിടെ ഡ്രൈനേജുണ്ടെങ്കിലും ഡ്രൈനേ ജിനേക്കാള് താഴ്ചയില്‍ കുഴികള്‍ ഉള്ളതിനാല്‍ വെള്ളം ഒഴിവാകുന്നുമില്ല. കോറിവേസ്റ്റിട്ട് കുഴി നികത്താന്‍ ശ്രമം നടന്നെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയുള്ള വെള്ളത്തിന്റെ ഒഴുക്ക് തുടരുന്നതിനാല്‍ അതും പരാജയപ്പെട്ട അവസ്ഥയിലാണ്.
ജല അതോറിറ്റിയുടെ കണ്ണു തുറന്നെങ്കില്‍ മാത്രമെ ഈ പാതയില്‍ എന്ത് പ്രവൃത്തിയും നടക്കൂ എന്ന അവസ്ഥയാണിപ്പോഴുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: