ചിറക്കടവ്: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം സന്ദര്‍ശിക്കും. ഉച്ചയ്‌ക്ക് ഒന്നിന് ദേവസ്വം ഭാരവാഹികള്‍ സ്വീകരണം നല്‍കും. ശബരിമല തീര്‍ഥാടകര്‍ ഇടത്താവളമായി ഉപയോഗിക്കുന്ന ക്ഷേത്രമാണിത്. കര്‍ണാടക സര്‍ക്കാര്‍ തീര്‍ഥാടകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററും നടത്തുന്ന ക്ഷേത്രം തീര്‍ഥാടന പാതയിലെ തിരക്കേറിയ താവളം കൂടിയാണ്.
















