കോട്ടയം: ജില്ലയില്‍ പോലീസ് ഇന്നലെ വ്യാപകമായി പരിശോധന നടത്തി. പണം വച്ചു ചീട്ടുകളിച്ചതിന് 41 പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ നിന്നും 199030 രൂപയും പിടികൂടി.197 ദീര്‍ഘ ദൂര ബസ്സുകളും 108 ലോഡ്ജുകളും നിരോധിത വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന 61 സ്ഥലത്തും പരിശോധന നടത്തി.മദ്യപിച്ചു വാഹനം ഓടിച്ചതിന് 238 പേര്‍ക്കെതിരെയും അശ്രദ്ധമായി വാഹനം ഓടിച്ചതിന് 206 പേര്‍ക്കെതിരെയും പൊതുസ്ഥലത്ത്് മദ്യപിച്ചതിന് 55 പേര്‍ക്കെതിരെയും മയക്കുമരുന്ന് കൈവശം വച്ചതിന് 7 പേര്‍ക്കെതിരെയും മറ്റു വാഹന സംബന്ധമായ കുറ്റങ്ങള്‍ക്ക് 567 പേര്‍ക്കെതിരെയും കേസെടുത്തു.പിടികിട്ടാപ്പുള്ളികളായ 18 പേരെ അറസ്റ്റിലായി.
















