കടുത്തുരുത്തി: ഇന്ത്യാ വിഭജനത്തിന് ശേഷം രാജ്യത്ത് ഹൈന്ദവര്‍ക്ക്് ഹിന്ദുവെന്ന വാക്ക്്് പറയുവാന്‍ ധൈര്യം നല്‍കിയ പ്രസ്ഥാനം രാഷ്ടീയ സ്വയം സേവക സംഘമാണെന്ന് അഖില ഭാരതീയ സീമജാഗരണ്‍ മഞ്ച്് ദേശീയ സംയോജകന്‍ എ.ഗോപാലക്യഷ്ണന്‍. കടുത്തുരുത്തി ഗൗരിശങ്കരം ഹാളില്‍ നടന്ന സമ്മേളനത്തില്‍ വൈക്കം സംഘ ജില്ലാ കാര്യാലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച്്് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ സങ്കല്പത്തിന്റെ ദര്‍ശനം പ്രചരിപ്പിക്കലാണ് ആര്‍എസ്സ്എസ്സിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ രാത്രി കുത്തിത്തുറന്ന് പണം കെളളയടിക്കുന്നവരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. ഹൈന്ദവ മതത്തിന്റെ വിജയക്കൊടി ഉയരുമ്പോള്‍ അതിനെ ഭയക്കുന്നവര്‍ ധ്രുവീകരണത്തിന്റെ ചുവപ്പ് കൊടികള്‍ ഉയര്‍ത്തുവാന്‍ ശ്രമം നടത്തുകയാണ്. ദേശീയ ചിഹ്നങ്ങളെയും ശബ്ദങ്ങളെയും ഇല്ലായ്‌മ ചെയ്യുവാന്‍ ഒരു അധികാരശക്തികള്‍ക്കും കഴിയുകയില്ല. ഇന്ത്യയുടെ സംസ്‌കാരത്തിന് എന്ന് കോട്ടം സംഭവിക്കുന്നുവോ അന്ന് അരാജകത്വത്തിന്റെ പിടിയില്‍ രാജ്യം എത്തപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാര്യാലയത്തിന് ‘ശിവശക്തി’ എന്ന നാമകരണവും എ.ഗോപാലക്യഷ്ണന്‍ നടത്തി. വൈക്കം സത്യഗ്രഹട്രസ്റ്റിന്റെ ഉദ്ഘാടനം ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്‍ നിര്‍വ്വഹിച്ചു. രാവിലെ കാര്യാലയാങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്വാമി ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദര്‍ ദീപപ്രോജ്വലനം നടത്തി.
ജില്ലാ സംഘചാലക് എം.ജി സോമനാഥ് അദ്ധ്യക്ഷനായ സമ്മേളനത്തില്‍ സ്വാമി ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെ.എസ് നാരായണന്‍, എം.ആര്‍ അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളും നടന്നു.
















