മാനന്തവാടി: കെട്ടിടത്തിനു മുകളില്‍നിന്നും വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി നൗഷാദ്(30)നാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടം. ജില്ലാ ആശുപത്രി റോഡില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്നും വീണാണ് നൗഷാദിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: