കോട്ടയം: ദേശീയ റബ്ബര്‍ നയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വാണിജ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പുതുപ്പള്ളി റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ റബ്ബര്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കര്‍ഷകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
ഡബ്ല്യൂറ്റിഒ യുടെ പരിധിയില്‍ നിന്ന് മാത്രമേ റബ്ബറിന്റെ കാര്യത്തില്‍ നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിയുകയുള്ളൂ. നിലവിലുള്ള നിയമ പ്രകാരം റബ്ബര്‍ ഇറക്കുമതി നിരോധിക്കാന്‍ കഴിയുകയില്ല. കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിശദറിപ്പോര്‍ട്ട് കേന്ദ്ര വാണിജ്യമന്ത്രിക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. അജിത് കുമാര്‍, സെക്രട്ടറി എന്‍. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റബ്ബര്‍ കര്‍ഷകര്‍, സംഘടനാ ഭാരവാഹികള്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















