ആലപ്പുഴ: സോളാര്‍ റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായത് നീതിരഹിതമായ സമീപനമെന്ന് കെ.സി.വേണുഗോപാല്‍. സരിത എഴുതിയ കത്തില്‍ തന്റെ പേരില്ല. കത്ത് പരിശോധന നടത്താതെയാണ് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയെന്നും വേണുഗോപാല്‍ പറഞ്ഞു.
വസ്തുതകള്‍ പരിശോധിക്കാതെയാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. സരിതയുടേതെന്ന് പറയുന്ന കത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്.
കൈവശമുണ്ടെന്ന് പറഞ്ഞ ഡിജിറ്റല്‍ തെളിവുകള്‍ ഒന്നും തന്നെ സരിത ഹാജരാക്കിയിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
















