ഗുരുവായൂര്‍: സേവാഭാരതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സേവാസംഗമം ഇന്നും നാളെയും ഗുരുവായൂരില്‍. രാവിലെ 10.30ന് സര്‍കാര്യവാഹ് സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തയ്യാറാക്കിയ എന്‍.ഡി. ആര്യന്‍ നഗറിലെ ഉദ്ഘാടന ചടങ്ങില്‍ ദേശീയ സേവാഭാരതി കേരള ഘടകം പ്രസിഡന്റ് ഡോ. പ്രസന്ന മൂര്‍ത്തി അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, പ്രാന്ത സഹസേവാ പ്രമുഖ് ജി.വി. ഗിരീഷ് കുമാര്‍, സേവാസംഗമം സ്വാഗത സംഘ ജനറല്‍ കണ്‍വീനര്‍ കെ.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും.
ആര്‍എസ്എസ് സേവാ ഘടകങ്ങളായ സേവാഭാരതി, ബാല വികാസ കേന്ദ്ര സമന്വയ സമിതി, വനവാസി വികാസ കേന്ദ്രം, വിവേകാനന്ദ മെഡിക്കല്‍ മിഷന്‍, ഗോസേവ, സേവാവ്രതി സംസ്ഥാന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളുടെ സംഗമവും ശിബിരവുമാണ് ഇന്നും നാളെയുമായി നടക്കുക. ആറ് വേദികളിലായാണ് പരിപാടികള്‍.
എന്‍.ഡി. ആര്യന്‍ നഗര്‍ (ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), കാത്രേ ജി നഗര്‍ (ആര്‍വീസ് ഓഡിറ്റോറിയം), നാനാജി ദേശ്മുഖ് നഗര്‍ (ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്ത്), കെ.എന്‍.മേനോന്‍ നഗര്‍ (സണ്‍റൈസ് ഓഡിറ്റോറിയം), നിവേദിത നഗര്‍ (പബ്ലിക് ലൈബ്രറി ഹാള്‍), വിനോദിനി അമ്മ നഗര്‍ (ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) എന്നിവയാണ് വേദികള്‍. മൂവായിരത്തിലധികം പേരാണ് സംഗമത്തില്‍ പ്രതിനിധികളായെത്തുന്നത്. സേവാസംഗമം നാളെ വൈകിട്ട് അവസാനിക്കും.
















