ബത്തേരി:ബത്തേരി റെയിഞ്ചില്‍ പൊന്‍കുഴി സെക്ഷന്‍ പരിധിയില്‍ മുത്തങ്ങ കേരള ജല വകുപ്പിന്റെ പമ്പ് ഹൗസിന് സമീപം വനത്തില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചതിന് അസി. വൈല്‍ഡ്ലൈഫ് വാര്ഡന്, ബത്തേരി റെയിഞ്ച് കേസ്സെടുത്തു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്ന സ്ഥലത്തുള്ള ലാവണ്യ ഹോം സിറ്റി എന്ന സ്ഥാപനത്തിലെ പ്ലാസ്റ്റിക് മാലിന്യമാണ് ചാക്കുകളിലായി വനത്തില്‍ നിക്ഷേപിച്ചത്. മദ്ധ്യപ്രദേശ് സ്വദേശികളായ ഷക്കീല്‍ ഖാന്, സലീം ഖാന് എന്നിവര്‍ ലോറിയില്‍ കയറ്റിയവന്ന മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചത്. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം പ്രതികളുടെ പേരില്‍ കേസ്സെടുത്തു. മേല്‍ കേസ്സില്‍ മറ്റ് പ്രതികളെ കണ്ടെത്താനുണ്ട്. വാഹനവും പ്രതികളേയും ബത്തേരി കോടതി മുമ്പാകെ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: