തിരുവനന്തപുരം: കോമ്പോസിഷന്‍ നികുതിദായകര്‍ ജിഎസ്ടിആര്‍-04 റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ജിഎസ്ടി പോര്‍ട്ടലില്‍ ലഭ്യമായി തുടങ്ങിയെന്ന് സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പ് അറിയിച്ചു.
ജിഎസ്ടി നിയമപ്രകാരം കോമ്പോസിഷന്‍ നികുതി നിര്‍ണയം തിരഞ്ഞെടുത്ത മുഴുവന്‍ വ്യാപരികളും ജിഎസ്ടിആര്‍-04 റിട്ടേണില്‍ തങ്ങളുടെ ത്രൈമാസ വ്യാപാര വിവരങ്ങള്‍ ജിഎസ്ടി പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. ജിഎസ്ടിആര്‍-04 റിട്ടേണ്‍ തയ്യാറാക്കാനുള്ള ഓഫ്ലൈന് എക്സല്‍ ടൂള്‍ ഉപയോഗിച്ചും റിട്ടേണ്‍ തയ്യാറക്കി സമര്‍പ്പിക്കാം.
കൂടതെ വാറ്റ്, എക്സൈസ് നിയമപ്രകാരം അടച്ച നികുതിയുടെ ട്രാന്‍സിഷണല്‍ ക്രെഡിറ്റ് ലഭിക്കുന്നതിന് വ്യാപാരികള്‍ സമര്‍പ്പിച്ച ട്രാന്-1 ഫോറം തിരുത്തുന്നതിനുള്ള സൗകര്യവും പോര്‍ട്ടലില്‍ തയ്യാറായിട്ടുണ്ടെന്ന് ചരക്ക് സേവനനികുതി വകുപ്പ് ആറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: