ബിജെപിയില്‍ ചേര്‍ന്ന ഒ.കെ.വാസുവിന്റെ മകന്‍ ശ്രീജിത്തടക്കമുള്ളവരെ പൊയിലൂരില്‍ നടന്ന പൊതുയോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നു
പാനൂര്‍(കണ്ണൂര്‍): മലബാര്‍ ദേവസ്വം പ്രസിഡണ്ടും സിപിഎം പോഷക സംഘടനയായ കര്‍ഷക സംഘത്തിന്റെ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായ ഒ. കെ.വാസു മാസ്റ്ററുടെ മകനുള്‍പ്പെടെ നിരവധിപേര്‍ ബിജെപിയില്‍.
ഒ.കെ.വാസു മാസ്റ്ററുടെ മകന്‍ ഒ.കെ. ശ്രീജിത്ത്, പാനൂര്‍ പൊയിലൂരിലെ വാസു പരവന്റെവിട, നാണു തെളളക്കണ്ടി, മനോജ് മത്തത്ത്, ബാബു വടക്കയില്‍ എന്നിവരാണ് പാര്‍ട്ടിയിലേക്ക് തിരികെവന്നത്.
ഇതിനു പുറമെ സിപിഎം രക്തസാക്ഷി കേളോത്ത് പവിത്രന്റെ സഹോദരന്‍ കേളോത്ത് ബാലന്‍, സുബീഷ് വിളക്കോട്ടൂര്‍, കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച വസന്ത വിളക്കോട്ടൂര്‍ എന്നിവരെയും പൊയിലൂരില്‍ നടന്ന ബിജെപി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ:ബി.ഗോപാലകൃഷ്ണന്‍ സ്വീകരിച്ചു. ഒട്ടാണി പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ സെക്രട്ടറി വി.പി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















