ബീജിങ്: യുഎസില്‍ നിന്ന് ചൈനയിലേക്ക് ഒരു ഗാനമെത്തി, അതും ചൈനീസ് ഭാഷയായ മന്‍ഡാറിനില്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൊച്ചുമകള്‍ അരബെല്ല കുഷ്‌നറാണ് ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ത്രിദിന ചൈനീസ് സന്ദര്‍ശനത്തിനെത്തിയ പ്രസിഡന്റ് ട്രംപാണ് കൊച്ചുമകള്‍ ആലപിച്ച ഗാനം ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങിനു ടാബ്‌ലെറ്റിലൂടെ സമ്മാനിച്ചത്.
ചൈനീസ് ഭാഷയില്‍ ആറു വയസുകാരി അരബെല്ല പാടിയ ഗാനമാണ് ട്രംപ് – സീ ജിന്‍പിങ് കൂടിക്കാഴ്ചയ്‌ക്കിടയില്‍ തരംഗമായത്. ചൈനയിലെ പ്രാദേശിക ഭാഷയാണ് മന്‍ഡാറിന്‍. പാട്ടുകേട്ട ജിന്‍പിങ് ‘ലിറ്റില്‍ സ്റ്റാറെന്ന്’ അരബെല്ലയെ അഭിനന്ദിച്ചു, ചൈനയിലേക്ക് ക്ഷണിച്ചു.
കൊച്ചുമകളുടെ മധുരമായ ഗാനം മുത്തച്ഛനെ നയതന്ത്രപരമായി സഹായിച്ചുവെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ പുത്രിയാണ് അരബെല്ല. ആദ്യമായാണ് മകള്‍ മന്‍ഡാറിനില്‍ പാടുന്നതെന്ന് ഇവാന്‍ക ട്വീറ്റ് ചെയ്തു. ഇവാന്‍ക തന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായത്.
















