മലപ്പുറം: സോളാര്‍ അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ എ.പി.അനില്‍കുമാര്‍ രാജിവെക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ആവശ്യപ്പെട്ടു. എംഎല്‍എയുടെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈംഗീകാരോപണം നിലനില്‍ക്കുന്ന അനില്‍കുമാറിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സോളാര്‍ കുംഭകോണത്തില്‍ പങ്കാളികളായ മുഴുവന്‍ ജനപ്രതിനിധികളെയും യുവമോര്‍ച്ച തെരുവില്‍ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുണ്ടുപറമ്പ് ബൈപ്പാസിലെ എംഎല്‍എയുടെ വസതിക്ക് സമീപം പോലീസ് മാര്‍ച്ച് തടഞ്ഞു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബി.രതീഷ് അദ്ധ്യക്ഷനായി. സുധീഷ് ഉപ്പട, ഷിനോജ് പണിക്കര്‍, നമിദാസ് എന്നിവര്‍ സംസാരിച്ചു. എംഎല്‍എയുടെ കോലംകത്തിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: