ലണ്ടന്‍: ലോകപ്രശസ്ത ഷെഫ് അന്റോണിയോ കര്‍ലൂഷോ (80) അന്തരിച്ചു. ഇറ്റാലിയന്‍ പാചകകലയുടെ തലതൊട്ടപ്പന്‍ എന്ന പേരില്‍ പ്രശസ്തനായിരുന്നു. ടിവി പരിപാടികളിലും ഭക്ഷണശാലാ ശൃംഖലകള്‍ വഴിയും അനേകരുടെ മനസില്‍ ഇടം നേടിയ അന്റോണിയൊ ലണ്ടനില്‍ വച്ചാണ് ലോകത്തോടെ വിടപറഞ്ഞത്.
ഇറ്റലിയിലെ സലേനോയില്‍ 1937 ഏപ്രില്‍ 19- നായിരുന്നു അന്റോണിയോയുടെ ജനനം. 1975-ല്‍ വീഞ്ഞ് കച്ചവടക്കാരനായി ലണ്ടനിലേക്ക് കുടിയേറി. 1981 -ല്‍ കവന്റ് ഗാര്‍ഡനിലെ നീല്‍ സ്ട്രീറ്റ് റസ്റ്റോറന്റിന്റെ മാനേജരായി മാറി അന്റോണിയോ.1989- ല്‍ അതേ റസ്റ്റോറന്റ് അന്റോണിയോ സ്വന്തമാക്കി. ഇവിടെയായിരുന്നു ജയ്‌മി ഒലിവര്‍ ജോലി ചെയ്തിരുന്നത്. 1991-ലാണ് അന്റോണിയോ തന്റെ പേരിലുള്ള ആദ്യത്തെ റസ്റ്റോറന്റ് ആരംഭിക്കുന്നത്. ഇപ്പോള്‍ യു.കെ.യില്‍ മാത്രമായി 80 റസ്റ്റോറന്റുകളാണ് അന്റോണിയോക്ക് സ്വന്തമായി ഉള്ളത്.
പാചകസംബന്ധമായ ഒരു ഡസനോളം ബുക്കുകളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. വന്‍പ്രചാരമായിരുന്നു ഈ ബുക്കുകള്‍ക്കൊക്കെ ലഭിച്ചിരുന്നത്. 2012-ല്‍ തന്റെ ഓര്‍മകളുടെ ഒരു സമാഹരണവും അദ്ദേഹം പുറത്തിറക്കിയിരുന്നു. ബ്രിട്ടീഷ്, ഇറ്റാലിയന്‍ സര്‍ക്കാരുകളില്‍ നിന്നും നിരവധി ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2007-ല്‍ ക്വീന്‍ എലിസബത്തിന്റെ കൈകളില്‍ നിന്നും ഓബിഇ. അവര്‍ഡ് ലഭിച്ചിരുന്നു അന്റോണിയോയ്‌ക്ക്.
ഇതുകൂടാതെ 1998-ല്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റില്‍ നിന്നും കമന്റേറ്റര്‍ പദവിയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 201റ്റൂ ഗ്രീഡി ഇറ്റാലിയന്‍സ് എന്ന പേരില്‍ അന്റോണിയൊ കര്‍ലൂഷോ പങ്കെടുത്തിരുന്ന ടി.വി പരിപാടി ലോകം മുഴുവന്‍ അറിയപ്പെടുന്ന ഷെഫാക്കി മാറ്റി. ഇതിനു പുറമെ ഭക്ഷണപ്രേമികളുടെ മനസും വയറും നിറയ്‌ക്കുന്ന കര്‍ലൂഷോ’ എന്ന പേരിലുള്ള ഭക്ഷണശാലാ ശൃംഖലയും ഇദ്ദേഹം നടത്തിയിരുന്നു.
















