തിരുവനന്തപുരം: ബുദ്ധസന്ന്യാസിമാര്‍ വീണ്ടും പുണ്യം പകരാനെത്തി. തിബറ്റന്‍ ബുദ്ധമതാചാര്യന്‍ കര്‍മപാല ലാമ പ്രതിഷ്ഠിച്ച തോന്നയ്‌ക്കല്‍ സായിഗ്രാമത്തിലെ ബുദ്ധക്ഷേത്രം ഇന്ന് താപസ ഭൂമിയാകും.
മൈസൂരിലെ കുശാല്‍നഗര്‍ ബുദ്ധസന്ന്യാസിമാരുടെ കോളനിയില്‍ നിന്നാണ് കഴിഞ്ഞദിവസം 15 അംഗ സന്ന്യാസി സംഘമാണ് സായി ഗ്രാമത്തിലെത്തിയത്. പസാന്‍ ഡാവ എന്ന ബുദ്ധസന്ന്യാസിയുടെ നേതൃത്വത്തിലാണ് സന്ന്യാസി സംഘം എത്തിയത്. സത്യസായി ബാബയുടെ ജയന്തിയോടനുബന്ധിച്ച് കഴിഞ്ഞ ഏഴുവര്‍ഷമായി സായി ഗ്രാമത്തില്‍ മുടങ്ങാതെ നടന്നു വരുന്ന ബുദ്ധസന്ന്യാസി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ആചാര്യന്മാര്‍ തലസ്ഥാനത്തെത്തിയത്.
ഇത്രയധികം ബുദ്ധസന്ന്യാസിമാര്‍ ഒരുമിച്ചുകൂടുന്ന ബുദ്ധ സമ്മേളനം സംസ്ഥാനത്ത് സായിഗ്രാമം മാത്രമാണ് നടത്തുന്നതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍. ഇന്ന് രാവിലെ 10.30 ന് സായിഗ്രാമത്തിലെ ബുദ്ധക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് സന്ന്യാസിമാര്‍ കാര്‍മികരാകും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ശ്രീബുദ്ധ ഗീതികള്‍ പ്രതിധ്വനിക്കും.
















