മഞ്ചേരി: സംസ്കാരത്തിന്റെ പ്രതീകമായ ഭാഷയെ കൈവിട്ടാല്‍ നമുക്ക് സ്വന്തമായുള്ള കലയും സംസ്കാരവും പാരമ്പര്യവും നഷ്ടമാകുമെന്ന് അഡ്വ. എം. ഉമ്മര്‍ എംഎല്‍എ.
ഔദേ്യാഗിക ഭാഷാ വാരാചരണത്തിന്റെ ജില്ലാതല സമാപനം മഞ്ചേരി ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പ് മഞ്ചേരി പബഌക് ലൈബ്രറിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
സാംസ്കാരിക പ്രവര്ത്തകന് പി. ടി. മണികണ്ഠന്, പ്രിന്‍സിപ്പല്‍ കെ.പി.ജയശ്രീ, ഹെഡ് മാസ്റ്റര്‍ കെ.രവീന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്, വി. കെ. വല്‍സമ്മ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: