പൂക്കോട്ടുംപാടം: ചുള്ളിയോട് മൂര്ക്കംപാടം കായല്‍മത്തില്‍ സൂപ്പിയുടെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ വലിയ ശബ്ദത്തോടെയാണ് കിണറിടിഞ്ഞത്.
പതിനഞ്ച് അടി താഴ്ചയുള്ള കിണറിലെ പത്ത് റിംഗുകളും, കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയ പടവും, വൈദ്യുത മോട്ടോറും തകര്‍ന്നു. വേനല്‍ക്കാലത്തും വറ്റാത്ത കിണറാണിതെന്ന് സൂപ്പി പറഞ്ഞു.
പ്രദേശത്ത് കിണറുകള്‍ താഴ്ന്ന് പോകുന്ന പ്രതിഭാസം വര്‍ധിച്ചിട്ടുണ്ടെന്നും ജിയോളജി വകുപ്പ് ഈ വിഷയം പഠനവിധേയമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. രണ്ട് മാസം മുമ്പ് പൂക്കോട്ടുംപാടം പറയംകാടും ചോക്കാട് പഞ്ചായത്തിലെ കോട്ടപുഴയിലും കിണര്‍ ഇടിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: