Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തമിഴ്‌നാട്ടില്‍ നിന്ന് കുങ്കിയാനകള്‍ തുരത്തുന്ന കാട്ടുകൊമ്പന്മാര്‍ കേരളത്തിലേക്ക് എത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:38 pm IST
in Palakkad

വാളയാര്‍:തമിഴ്‌നാട്ടില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചും ജനജീവിതത്തിന് ഭീഷണിയായി സൈ്വരവിഹാരം നടത്തുന്ന കാട്ടുകൊമ്പന്മാരുടെ ശല്യത്തിന് തടയിടാന്‍ കുങ്കിയാനകളെയിറക്കിയതോടെ ഗത്യന്തരമില്ലാതെ കാട്ടാനകള്‍ തമിഴ്‌നാടതിര്‍ത്തിയായ വാളയാര്‍ വഴി പാലക്കാട്ടെത്തുന്നു. വാളയാര്‍ കാട്ടില്‍ നിന്ന് കാട്ടാനകള്‍ തമിഴ്‌നാട് ഭാഗത്തിറങ്ങിയാല്‍ ഉടനടി തമിഴ്‌നാട് വനംവകുപ്പ് കുങ്കിയാനകളെയുപയോഗിച്ച് അവയെ ഉള്‍ക്കാട്ടിലേക്ക് തുരത്തുകയാണ് പതിവ്.

എന്നാല്‍ വീണ്ടും ഇവ എത്തുകയാണെങ്കില്‍ നേരത്തെയിറക്കിയതിലും ശക്തനായ കുങ്കിയാനകളെയുപയോഗിച്ച് ഭയപ്പെടുത്തി കാട്ടുകൊമ്പന്മാരെ തുരത്തി കാട്ടിലേക്കുകയറ്റും. തമിഴ്‌നാടിന് ആനകളെ തുരത്താനുള്ള പ്രത്യേകം കിടങ്ങും മെച്ചപ്പെട്ട സൗരോര്‍ജ്ജ വേലി സംവിധാനവുമൊരുക്കിയിട്ടുണ്ട്.

അവിടെ കൃഷി രീതികളിലും കര്‍ഷകര്‍ ക്രമീകരണം നടത്തിയിട്ടുള്ളതിനാല്‍ ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും തുരത്തുന്ന കാട്ടാനകള്‍ അതിര്‍ത്തി കടന്ന് നിവൃത്തിയില്ലാതെ കേരളത്തിലേക്കെത്തുകയാണെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം കേരളത്തിലെ വനംവകുപ്പും നിഷേധിക്കുന്നില്ലെങ്കിലും കാട്ടാനകളെ തുരത്തുന്ന കാര്യത്തില്‍ നിസ്സഹയരാണ്.

കഴിഞ്ഞ കുറെ നാളുകളായി വാളയാര്‍, കഞ്ചിക്കോട്, മേഖലകളില്‍ പുതിയ കാട്ടാനകളെ കാണാന്‍ തുടങ്ങിയെന്നാണ് ഇവ തമിഴ്‌നാട്ടിലേതാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണം. തമിഴ്‌നാട്ടില്‍ മാസങ്ങളോളം ഭീതി വിതച്ച ഒറ്റക്കൊമ്പന്‍ അടുത്തിടെ വാളയാര്‍, കഞ്ചിക്കോട് മേഖലയില്‍ ഭീതി വിതച്ചതാണ് വനം വകുപ്പിന്റെ നിഗനമത്തിന് വഴിയൊരുക്കിയത്.

കഴിഞ്ഞ മാസങ്ങളായി വാളയാര്‍ കഞ്ചിക്കോട്, മലമ്പുഴ, മുണ്ടൂര്‍, കോട്ടായി മേഖലകളില്‍ കാട്ടുകൊമ്പന്മാര്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയിട്ടും തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന കുങ്കിയാനകളെ ഉപയോഗിക്കാതെ തിരിച്ചുകൊണ്ടുപോയ സമീപനമാണ് വനംവകുപ്പ് കൈകൊണ്ടത്.

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കുങ്കിയാനകളെ കൊണ്ടുവരുന്നതിന്റെ ചെലവ് ഭീമമായതിനാലാണ് കേരള വനംവകുപ്പ് ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കാതിരിക്കുന്നത്. കേരളത്തില്‍ കാട്ടാനകളെ തുരത്താന്‍ പരിശീലനം ലഭിച്ച വിരലിലെണ്ണാവുന്ന നാട്ടാനകള്‍ മാത്രമാണുള്ളതാണ് വനംവകുപ്പിന്റെ ആശ്രയം. കാട്ടാനശല്യം തടയാനായി ജില്ലയില്‍ സൗരോര്‍ജ വേലിയോ കിടങ്ങു സംവിധാനമോ ഒരിടത്തും ഇല്ലാത്തതാണ് കാട്ടാനശല്യം അധീകരിക്കാന്‍ കാരണമാവുന്നത്. വനംവകുപ്പാകട്ടെ കാട്ടാനയിറങ്ങിയാല്‍ പടക്കം പൊട്ടിച്ച് കാടുകയറ്റാന്‍ പാടുപെടേണ്ട സ്ഥിതിയും.

ഇത്തരത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതുമൂലം ആനകള്‍ കൂടുതല്‍ അക്രമകാരികളാവുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ജനവാസമേഖലകളിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചും വീടുകള്‍ക്ക് നാശം വരുത്തിയും ജനങ്ങളുടെ ജീവനപഹരിച്ചും സൈ്വരവിഹാരം നടത്തുന്ന കൊമ്പന്മാരെ കാടുകയറ്റി വിട്ടാലും നാളുകള്‍ കഴിഞ്ഞാല്‍ വീണ്ടുമെത്തുന്നത് വനംവകുപ്പിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ജില്ലയില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത കാട്ടാനശല്യം ഏറിയിരിക്കുന്നത് നേരത്തെ കഞ്ചിക്കോട്, വാളയാര്‍, റെയില്‍വേ പാതകളിലിറങ്ങിയിരുന്ന കാട്ടാനകളിപ്പോള്‍ ജനവാസമേഖലകളിലെ നിത്യ സന്ദര്‍ശകരായിരിക്കുന്നത് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.

വനംവകുപ്പിനാകട്ടെ കാട്ടാനകളെ തുരത്താന്‍ മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ നിസ്സഹായരായ അവസ്ഥയിലും. ഇതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് വാളയാര്‍കാടുവഴി തമിഴ്‌കൊമ്പന്മാര്‍ പാലക്കാട്ടെ ജനവാസമേഖലയെ ഭീതിയിലാഴ്‌ത്തുന്നത്. ഇവിടുത്തെ കൊമ്പന്മാരെ തുരത്താന്‍ വയനാട്ടില്‍ നിന്നും കുങ്കിയാനകളെ കാത്തുകഴിയുമ്പോഴാണ് വനംവകുപ്പിനെ വാള്‍മുനയില്‍ നിര്‍ത്തി അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലെ കൊമ്പന്മാരുടെ വിളയാട്ടം തുടരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി:അശ്വന്ത് കോക്കില്‍ നിന്ന്; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.