വടക്കഞ്ചേരി: ബിജെപി ആലത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 8 കള്ളപ്പണ വിരുദ്ധ ദിനമായി ആചരിച്ചു. സ്വാതി ജംഗ്ഷനില്‍ സംഘടിപ്പിച്ച പരിപാടി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ശിവരാജന് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡണ്ട് കെ.എം.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഗിരിദാസ് കെ.ഉമേഷ് കെ.കാര്ത്തികേയന് ബി.ഷിബു എന്നിവര്‍ സംസാരിച്ചു.
എലപ്പുള്ളി: ബിജെപി മലമ്പുഴ മണ്ഡലം കള്ളപ്പണ വിരുദ്ധ ദിനാചരണം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.ഷണ്മുഖന് അധ്യക്ഷത വഹിച്ചു. കെ.ശ്രീധരന്, നന്ദകുമാര്‍, കൃഷ്ണദാസ്, പി.ബി.പ്രതാപന്, കെ.ശിവദാസ്, ഹരിദാസ്, സുരേഷ്, സീമ, സന്തോഷ്തുടങ്ങിയവര് പ്രസംഗിച്ചു.
കടമ്പഴിപ്പുറം: ബിജെപി ഒറ്റപ്പാലം നിയോജക മണ്ഡലത്തിന്റെ കീഴില്‍ കള്ളപ്പണവിരുദ്ധ ദിനത്തിനോട് അനുബന്ധിച്ച് പൊതുയോഗം സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് ഭാസി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ മണികണ്ഠന് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സന്ദീപ് വര്യയാര്, ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍, സംസ്ഥാന സമിതി അംഗം എം.വി.ഗോപലകൃഷ്ണന്, ജില്ലാ സെക്രട്ടറി സത്യഭാമ നിഷാദ് എന്നിവര്‍ പങ്കെടുത്തു.
കാരാകുര്‍ശ്ശി: കള്ളപ്പണവിരുദ്ധ ദിനത്തില്‍ കാരാകുര്‍ശ്ശി പഞ്ചായത്തിന്റെ കീഴില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ബിജെപി ജില്ല കമ്മിറ്റി അംഗം അജിത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ല കമ്മിറ്റി അംഗം അനൂപ്, മണ്ഡലം ജനറല്‍ സെക്രട്ടറി ജയരാജന് മാസ്റ്റര്‍, ജില്ല കമ്മിറ്റി അംഗം സി.സി രാമകൃഷ്ണന്, മണ്ഡലം കമ്മിറ്റി അംഗം വിജയന് എന്നിവര്‍ സംസാരിച്ചു.
ആലത്തൂര്‍: ബിജെപി ആലത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ കള്ളപ്പണ വിരുദ്ധ ദിനാചരണം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന് ഉദ്ഘാടനം ചെയ്തു. കെ.എം.ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ.കാര്ത്തികേയന്, എസ്.ഗിരിദാസ്, കെ.ഉന്മേഷ്, ബി.ഷിബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: