നാഗ്പ്പൂര്‍: ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ കിഡംബി ശ്രീകാന്ത് എച്ച്.എസ് പ്രണോയിയുമായി മാറ്റുരയ്‌ക്കും.
വനിതകളുടെ ഫൈനലില്‍ ലോക രണ്ടാം നമ്പറായ പി വി സിന്ധു പതിനൊന്നാം റാങ്കുകാരിയായ സൈന നേവാളിനെ നേരിടും.
ഒന്നാം സീഡയാ ശ്രീകാന്ത് ലക്ഷ്യാ സെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. സ്‌കോര്‍ 21-16,21-18. രണ്ടാം സീഡായ പ്രണോയ് സെമിയില്‍ സുഭന്‍കര്‍ ഡേയെ അനായാസം മറികടന്നു. സ്‌കോര്‍ 21-14, 21-17.
ഒരാഴ്ച മുമ്പ് ഫ്രഞ്ച് ഓപ്പണിന്റെ സെമിഫൈനലില്‍ ശ്രീകാന്തും പ്രണോയിയും ഏറ്റുമുട്ടിയിരുന്നു. അന്ന് വിജയം ശ്രീകാന്തിനൊപ്പം നിന്നു.
അഞ്ചാം സീഡായ അനൂറയെ തോല്‍പ്പിച്ചാണ് സൈന കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സ്‌കോര്‍ 21-11,21-10. ശക്തമായ പോരാട്ടത്തില്‍ ആര്‍. ശിവാനിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്.
വനിതകളുടെ ഡബിള്‍സ് ഫൈനലില്‍ ടോപ്പ് സീഡായ സിക്കി റെഡി- അശ്വനി പൊന്നപ്പ സഖ്യം സനിയോഗിത- പി. സാവന്ത് ടീമിനെ നേരിടും.
സിക്കി റെഡി- അശ്വനി ടീം സെമിയില്‍ അപര്‍ണ ബാലന്‍- ശ്രുതി സഖ്യത്തെ 21-10,21-14 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.റിതുപര്‍ണ- മിഥുല ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് സാനിയോഗ- പി. സാവന്ത് സഖ്യം ഫൈനലിലെത്തിയത്. സ്‌കോര്‍ 18-21,21-12,21-16.
രാജ്യാന്തര മത്സരങ്ങളില്‍ ശ്രീകാന്തും പ്രണോയിയും നാലു തവണ ഏറ്റുമുട്ടിയിട്ടുണ്ട്.ഇതില്‍ മൂന്നെണ്ണത്തിലും ശ്രീകാന്ത് വിജയിച്ചു. 2011 ലെ ടാറ്റ ഓപ്പണില്‍ ശ്രീകാന്ത് പ്രണോയിക്ക് മുന്നില്‍ മുട്ടുമടക്കി.
















