തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ രാജി സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ആരോപണവിധേയനായ മന്ത്രിയുടെ രാജിസംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ചര്‍ച്ചചെയ്ത് മന്ത്രിയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും വിഎസ് പറഞ്ഞു.
















