ബത്തേരി : പഴുപ്പത്തൂര്‍ സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ പ്രലോഭിപ്പിച്ച് മതം മാറ്റിയതായി പരാതി. കുളക്കടവത്ത് സോമന്‍-സുശീല ദമ്പതികളുടെ മകളും മീനങ്ങാടിയിലെ സിമെന്റ് ഹോളോബ്രിക്‌സ് കമ്പനിയിലെ തൊഴിലാളിയുമായ സ്വപ്‌ന(32)യെയാണ് മതം മാറ്റിയത്. യുവതിയുടെ അമ്മയാണ് ബത്തേരി പോലീസില്‍ പരാതി നല്‍കിയത്.
രണ്ടാഴ്ച മുമ്പ് സ്വപ്‌ന എറണാകുളത്തുളള സഹോദരന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മക്കളേയും കൂട്ടിപോയി. യുവതിയെക്കുറിച്ച് പിന്നീട് വിവരമില്ലാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് ഇവരെ തിരിച്ചെത്തിച്ചത്.
യുവതി ഇസ്ലാം മതാചരാപ്രകാരമുളള വസ്ത്രങ്ങളും മറ്റും അണിഞ്ഞാണ് എത്തിയത്. സ്വപ്‌ന ഷാഹിദയായും മക്കളായ സനൂപ്‌രാജ് മുഹമ്മദ് ഷാഫിയായും മകള്‍ ആദിത്യ ആയിഷയായി പേരുംമാറ്റി.
തൊഴില്‍സ്ഥലത്ത് നിന്നാണ് യുവതിയെ ചിലര്‍ സ്വാധീന വലയത്തിലാക്കിയതെന്നാണ് അറിയുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഭര്‍ത്താവ് രമേശന്‍ മക്കളെ തനിക്ക് തിരിച്ച് കിട്ടണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
















